മലപ്പുറം-മുസ്്‌ലിം ലീഗുമായി സഹകരിച്ച കാലഘട്ടം ഓര്‍മിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറത്ത് ദേശാഭിമാനി സംഘടിപ്പിച്ച പുസ്തക പ്രകാശനത്തിന്റെ ചടങ്ങിലാണ് ലീഗുമായി സി.പി.എം സഹകരിച്ച കാലം അദ്ദേഹം ഓര്‍ത്തെടുത്തത്.60കളില്‍ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു.അന്ന് പലരും ആക്ഷേപിച്ചു.ആരാണ് അന്ന് ആക്ഷേപിച്ചത് എന്ന് ഇപ്പോള്‍ പറയുന്നില്ല-മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ മുസ്്‌ലിം ലീഗും സമസ്തയും എടുക്കുന്ന നിലപാടുകളെ അദ്ദേഹം ചടങ്ങില്‍ വിമര്‍ശിക്കുകയും ചെയ്തു.മതനിരപേക്ഷതയുടെ കാര്യത്തില്‍ ആശയദാര്‍ഢ്യം സ്വീകരിക്കാത്ത അഴകൊഴമ്പന്‍ നിലപാടാണ് ലീഗിനും സമസ്തക്കും ഇപ്പോഴുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.അങ്ങനെ ആയാലും ശരി, ഇങ്ങനെ ആയാലും ശരി എന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി പ്രസിദ്ധീകരിച്ച മലപ്പുറം: മിഥ്യയും യാഥാര്‍ഥ്യവും- ബഹുസ്വര സംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍, പി ഉബൈദുള്ള എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്തു.