റിയാദ് - ഉത്തര സൗദിയിലെ അല്‍ഹദീഥ അതിര്‍ത്തി പോസ്റ്റ് വഴി വന്‍ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. വിദേശത്തു നിന്ന് അല്‍ഹദീഥ അതിര്‍ത്തി പോസ്റ്റ് വഴി സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ലോറിയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിനു വേണ്ടി പ്രത്യേകം നിര്‍മിച്ച ഇരുമ്പ് ബോക്‌സുകള്‍ക്കകത്ത് ഒളിപ്പിച്ച നിലയില്‍ 8,41,440 ലഹരി ഗുളികകള്‍ കണ്ടെത്തി.
മയക്കുമരുന്ന് കടത്ത് ശ്രമങ്ങളെ കുറിച്ച് സൗദി അറേബ്യക്കകത്തു നിന്ന് ഏകീകൃത നമ്പറായ 1910 ലും വിദേശത്തു നിന്ന് 00966114208417 എന്ന നമ്പറിലും ബന്ധപ്പെട്ടും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഇ-മെയില്‍ വഴിയും എല്ലാവരും അറിയിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം കൈമാറുമെന്നും അതോറിറ്റി പറഞ്ഞു. ട്രെയിലര്‍ പരിശോധിച്ച് മയക്കുമരുന്ന് ശേഖരം കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പുറത്തുവിട്ടു.
VIDEO യാത്രക്കാരായി അമ്മയും മകളും മാത്രം; വിമാനത്തില്‍ അവര്‍ അടിച്ചുപൊളിച്ചു
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും
ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി
ഇന്ത്യക്കാരന് സൗദി വനിത കൂട്ട്; ബൈക്കോടിച്ച് തകര്‍ക്കുന്നത് സാഹസികതയുടെ റെക്കോര്‍ഡുകള്‍