മിന - ഈ വര്‍ഷത്തെ ഹജ് ആരംഭിച്ച ശേഷം മിന അല്‍വാദി ആശുപത്രിയില്‍ പിറന്ന ആദ്യത്തെ കുഞ്ഞിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ പേര് നല്‍കി.
ബുര്‍കിനാഫാസോയില്‍ നിന്നുള്ള തീര്‍ഥാടകയാണ് മിന അല്‍വാദി ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യ ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കു സേവനങ്ങള്‍ കണക്കിലെടുത്തും ലോക മുസ്‌ലിംകള്‍ക്ക് സല്‍മാന്‍ രാജാവ് നല്‍കുന്ന്‌സംഭാവനകള്‍ മാനിച്ചുമാണ് തങ്ങളുടെ കുഞ്ഞിന് സല്‍മാന്‍ രാജാവിന്റെ പേര് നല്‍കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്.