കൊച്ചി- 2023ലെ ഓടക്കുഴല്‍ അവാര്‍ഡ് പി. എന്‍. ഗോപികൃഷ്ണന്റെ മാംസഭോജിയ്ക്ക്.
മഹാകവി ജിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.
ഫെബ്രുവരി രണ്ടാം തിയ്യതി എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോ. എം ലീലാവതി പുരസ്‌ക്കാരം സമ്മാനിക്കും. 30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.