Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരന് സൗദി വനിത കൂട്ട്; ബൈക്കോടിച്ച് തകര്‍ക്കുന്നത് സാഹസികതയുടെ റെക്കോര്‍ഡുകള്‍

ജിദ്ദ- സൗദി വനിത അമലിനെ ജീവിത പങ്കാളിയാക്കിയ പ്രവാസി ഇന്ത്യക്കാരന്‍ മീര്‍ ഷക്കീലുറഹ്്മാന്‍ അതു വഴി അവരെ സാഹസികതയുടെ പര്യായം കൂടിയാക്കി മാറ്റികയായിരുന്നു. അങ്ങനെ ഹിമാലയത്തിലൂടെ ബൈക്ക് സവാരി നടത്തി അവിടെ സൗദി പാറിച്ച ആദ്യ വനിതയായി അമല്‍ മാറി.
മോട്ടോര്‍ ബൈക്കില്‍ ലോകം ചുറ്റിത്തുടങ്ങിയ ദമ്പതികളുടെ അടുത്ത ലക്ഷ്യം കശ്മീരിലേക്കുള്ള സാഹസിക യാത്രയാണ്.
സാഹസികരായ ഷക്കീലും  അമല്‍ അഹമ്മദും ബൈക്ക് യാത്ര തുടങ്ങിയതിലൂടെ ഇരുവര്‍ക്കുമുണ്ടായിരുന്ന യാത്രാ കൊതി തീര്‍ക്കുക മാത്രമല്ല, അതുവരെ റോഡ് യാത്രയിലുണ്ടായിരുന്ന പല റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്തു.
കോവിഡ് മഹാമാരിക്കുശേഷമാണ് ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര നടത്തിയത്. മറ്റ് രാജ്യങ്ങളില്‍ ബൈക്കില്‍ ചുറ്റുന്നതിനു മുമ്പ് സൗദി അറേബ്യയില്‍ മക്ക, ജിസാന്‍, അബഹ, ഹായില്‍, റിയാദ്, ദമാം, അല്‍ഹസ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ബൈക്ക് യാത്ര നടത്തിയിരുന്നത്.

പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും
പിന്നീട്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിരയായ ഹിമാലയത്തിലൂടെ സവാരി നടത്തുന്ന ആദ്യത്തെ സൗദി വനിതയായി മാറി അമല്‍ അഹമ്മദ്. അത് അവിശ്വസനീയമായ നിമിഷമായിരുന്നുവെന്നും ഒരിക്കലും മറക്കാനാവില്ലെന്നും അമല്‍ അറബ് ന്യൂസിനോട് പറഞ്ഞു.
സൗദി അറേബ്യയുടെ 92ാം ദേശീയ ദിനത്തില്‍ സൗദി വനിതക്ക് അതൊരു വലിയ നേട്ടമായിരുന്നുവെന്നും അമല്‍ പര്‍വത മുകളില്‍ സൗദി പതാക പാറിക്കുന്നത് സന്തോഷപൂര്‍വം കണ്‍കുളിര്‍ക്കെ കണ്ടുവെന്നും ഷക്കീല്‍ പറഞ്ഞു. ഇരുവരുടേയും ബൈക്ക് യാത്രയോടുള്ള കമ്പം ജീവിതം തന്നെ മാറ്റി മറിച്ചു.
മൂന്ന് പതിറ്റാണ്ടായി സൗദിയില്‍ വ്യോമ മേഖലയില്‍ ജോലി ചെയ്യുന്ന ഷക്കീലുറഹ്്മാന്‍ ഹൈദരാബാദ് സ്വദേശിയാണ്.
ഇന്ത്യയില്‍ എല്ലാവരും ആദ്യം പഠിക്കുന്നത് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനാണെന്നും താനും സഹോദരിയും പിതാവ് ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ബൈക്ക് മോഷ്ടിച്ച് ഓടിക്കുന്ന സംഭവം ഓര്‍മിച്ചുകൊണ്ട് ഷക്കീല്‍ പറഞ്ഞു.
അങ്ങനെയാണ് മോട്ടോര്‍ സൈക്കിളിനോടുള്ള ഭ്രമം തുടങ്ങിയത്. മോട്ടോര്‍ സൈക്കിളില്‍ ലോകം ചുറ്റണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. 1993ല്‍ മക്കയിലെത്തിയപ്പോഴാണ്  സൗദിയില്‍ തന്റെ ആദ്യത്തെ മോട്ടോര്‍സൈക്കിളായ ഹോണ്ട 70 വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി
ഷക്കീലുറഹ്മാനെ കാണുന്നതുവരെ അമല്‍ അഹമ്മദ് മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല.  സൗദി സ്ത്രീയെന്ന നിലയില്‍  വിമാനത്തിലോ കാറിലോ ട്രെയിനിലോ മാത്രമാണ് യാത്ര ചെയ്തിരുന്നത്.  ജിദ്ദയില്‍ ഷക്കീലിനെ കണ്ടുമുട്ടുന്നതുവരെ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഭയം മാറ്റി ബൈക്കോട്ടം ആര്‍ക്കും ആസ്വദിക്കാവുന്നതാണെന്ന് അദ്ദേഹമാണ് എന്നെ ബോധ്യപ്പെടുത്തിയത്- അമല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അമലിന്റെ ജന്മദിനത്തില്‍ ഷക്കീല്‍ പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിംഗ് ബൈക്ക് സമ്മാനിച്ച് ഭാര്യയെ അത്ഭുതപ്പെടുത്തി. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക്  ഇപ്പോള്‍ ഒരു ക്ലാസിക് ഹാര്‍ലി ഡേവിഡ്‌സണും ഒരു കവാസാക്കിയും ഉള്‍പ്പെടെ മൂന്ന് മോട്ടോര്‍ സൈക്കിളുകളുണ്ട്.
യു.എ.ഇയിലെ റാസല്‍ഖൈമയിലേക്കായിരുന്നു സൗദിക്ക് പുറത്ത് ആദ്യ യാത്രയെന്നും അതൊരു മികച്ച അനുഭവമായിരുന്നുവെന്നും ഷക്കീല്‍ പറഞ്ഞു.
ദമ്പതികള്‍ ഇപ്പോള്‍ പതിവായി ഓണ്‍ലൈനില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ലോകത്ത് പലഭാഗത്തും സാഹസികമായി പോയെങ്കിലും അമല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതു വരെ സാഹസികത രേഖപ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നവരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും ഞങ്ങള്‍ അവരേയും സന്തോഷിപ്പിക്കുന്നുവെന്നും ഷക്കീലുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest News