ഓൺെലെനിലൂടെ വളരെ ലളിതമായി വോട്ടാവകാശം ചെയ്യാനവസരം ഉണ്ടാക്കാമെന്നിരിക്കെ എന്തുകൊണ്ടായിരിക്കും ഭരണകൂടവും രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രവാസികളുടെ വോട്ടിനെ ഗൗരവമായി കാണാത്തതും അവരുടെ ആവശ്യത്തെ പിന്തുണക്കാത്തതും. തീർച്ചയായും പ്രധാന കാരണം മറ്റൊന്നായിരിക്കില്ല. പ്രവാസികൾ ലക്ഷക്കണക്കിനുണ്ടെങ്കിലും മൊത്തം വോട്ടർമാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ അത് വലിയ എണ്ണമല്ലല്ലോ. മാത്രമല്ല, ഇന്നത്തെ അവസ്ഥയിൽ പ്രവാസികൾ സംഘടിതരോ സമ്മർദ്ദശക്തിയോ വോട്ടുബാങ്കോ അല്ല. ഈയവസ്ഥക്ക് മാറ്റം വരുത്താനാണ് പ്രവാസികൾ ശ്രമിക്കേണ്ടത്.
രാജ്യം നിർണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുകയാണ്. തീർച്ചയായും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യയിൽ നടക്കുന്ന ഈ അതിപ്രധാനമായ തെരഞ്ഞെടുപ്പിൽ വോട്ടാവകാശം രേഖപ്പെടുത്തി പങ്കാളികളാകാൻ ഏതൊരു പൗരനും ആഗ്രഹിക്കുന്നതിൽ അത്ഭുതമില്ല. അത് കേവലം ആഗ്രഹമല്ല, അവകാശമാണ്. എന്നാൽ ലോകം വിരൽത്തുമ്പിലെത്തുന്ന ഇക്കാലത്തും ശാരീരികമായി വിദേശത്താണെന്ന കാരണത്താൽ വോട്ടാവകാശം നിഷേധിക്കപ്പെടുന്നവരാണ് പ്രവാസികൾ. ഏറെകാലമായി വോട്ടാവകാശത്തിനായി അവർ പോരാട്ടത്തിലാണ്. എന്നാൽ പതിനായിരങ്ങൾ ചിലവാക്കി നാട്ടിൽ വന്നു വോട്ടുചെയ്യാമെന്നല്ലാതെ, ഈ ഡിജിറ്റൽ യുഗത്തിലും അവിടെയിരുന്ന വോട്ടുചെയ്യാനുള്ള അവസരം അവർക്ക് ലഭിച്ചിട്ടില്ല. പ്രവാസികളോടു മാത്രമല്ല, മൊത്തം ജനാധിപത്യ സംവിധാനത്തോടുതന്നെ ചെയ്യുന്ന അനീതിയാണിതെന്നു പറയാതിരിക്കാനാവില്ല.
വായിക്കുക
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും
ശാരീരികമായി വിദേശത്തു ജീവിക്കുന്നവരുടെ പണം സ്വീകരിക്കാൻ നമുക്കൊരു മടിയുമില്ലല്ലോ. അതില്ലായിരുന്നെങ്കിൽ ഇന്ത്യയുടേയും പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളുടേയും അവസ്ഥ എന്താകുമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അവസാനം പുറത്തുവന്ന കണക്കനുസരിച്ച് പ്രവാസി പണം ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം ഇന്ത്യയാണത്രെ. 2023ൽ 12,500 കോടി ഡോളർ (ഏകദേശം 10.38 ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് ലോക ബേങ്കിന്റെ വിലയിരുത്തൽ. മുൻ വർഷത്തേക്കാൾ 12.5 ശതമാനം കൂടുതലാണിത്. ജി ഡി പിയുടെ 3.4 ശതമാനം വരുമിത്. പത്ത് വർഷത്തെ കണക്കെടുത്താൽ വളർച്ച 78.5 ശതമാനമാണ്. 7,038 കോടി ഡോളറായിരുന്നു 2013ലെത്തിയ പ്രവാസി പണം. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള പ്രവാസി പണത്തിന്റെ 66 ശതമാനവും ഇന്ത്യയിലേക്കാണ് എത്തുന്നത്. അടുത്ത വർഷവും പ്രവാസപ്പണത്തിലെ വളർച്ച തുടരും. എട്ട് ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് 13,500 കോടി ഡോളർ (11.23 ലക്ഷം കോടി രൂപ) ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. . എന്നാൽ തൊണ്ണൂറ്റി മൂന്ന് രാഷ്ട്രങ്ങൾ പ്രവാസികളായ പൗരന്മാർക്ക് വോട്ടവകാശം അനുവദിക്കുന്നുണ്ട് . 21 ആഫ്രിക്കൻ രാജ്യങ്ങളും, അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ 13 രാജ്യങ്ങളും , 36 യൂറോപ്യൻ രാജ്യങ്ങളും , 6 പസഫിക് രാജ്യങ്ങളും , 15 ഏഷ്യൻ രാജ്യങ്ങളും അതിലുൾപ്പെടുന്നു. എന്നാൽ ഇനിയും നമ്മളതിനു തയ്യാറായിട്ടില്ല. കാരണം പറയുന്നതോ വലിയ സാമ്പത്തിക ബാധ്യതവരുമെന്ന്. പ്രവാസികളിൽ നിന്നു ഇത്രമാത്രം പണമെത്തുമ്പോഴാണ് ഈ ബാധ്യതയെ കുറിച്ച് പറയുന്നത്.
ഇന്ത്യക്കാരന് സൗദി വനിത കൂട്ട്; ബൈക്കോടിച്ച് തകര്‍ക്കുന്നത് സാഹസികതയുടെ റെക്കോര്‍ഡുകള്‍
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പോലും വളരെ സജീവമായി പങ്കെടുത്തവരാണല്ലോ പ്രവാസികൾ. അതിനായി 1913ൽ സാൻഫ്രാൻസിസ്‌ക്കോയിൽ വെച്ച് ലാലാ അഹൃദ്ധയാലിന്റെയും ബാബ സോഹൻ സിംഗ് ഭക്‌നയുടേയും നേതൃത്വത്തിൽ ഗദ്ദർ പാർട്ടി എന്ന പ്രസ്ഥാനം തന്നെ രൂപം കൊണ്ടു. കർത്താർ സിങ് സരഭയെ പോലുള്ള പോരാളികൾ രക്തസാക്ഷികളായി. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തര കാലത്തും രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചരാണ് ഇന്ത്യൻ പ്രവാസികൾ . അങ്ങനെയുള്ളവർക്കാണ് കാലമിത്രയായിട്ടും വോട്ടു ചെയ്യാനുള്ള അവസരം പോലും നൽകാതെ നാം അനീതി തുടരുന്നത്. ഇത്തവണയെങ്കിലും ആ തെറ്റു തിരുത്തണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടി മരിച്ചിരുന്നു; മകനെ കൊന്നതല്ലെന്ന് ആവര്‍ത്തിച്ച് ടെക്കി യുവതി
വോട്ടാവകാശ വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രവാസികളോട് നാം ചെയ്യുന്ന അനീതി. രാജ്യത്തിന് ഇത്രമാത്രം വിദേശ നാണ്യം നേടിത്തരുന്ന അവർക്ക് എന്താണ് നമ്മൾ തിരിച്ചുനൽകുന്നത്? അവരുന്നയിക്കുന്ന പ്രധാന ആവശ്യങ്ങളോടൊക്കെ നിഷേധാത്മക നിലപാടാണ് കേന്ദ്രവും കേരളം പോലുള്ള സംസ്ഥാനങ്ങളും സ്വീകരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഉൾപ്പെടെ പ്രത്യേക പാക്കേജ്, അറുപത് കഴിഞ്ഞവർക്ക് ക്ഷേമപെൻഷൻ, വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക ഉത്സവകാലത്തും അവധികാലത്തും മറ്റും വൻതോതിൽ ടിക്കറ്റ് നിരക്കു കൂട്ടുന്ന വിമാനകമ്പനികളുടെ നടപടികൾക്ക് കടിഞ്ഞാണിടുക തുടങ്ങിയ ആവശ്യങ്ങളൊക്കെ എത്രയോ കാലമായി ഉന്നയിക്കപ്പെടുന്നവയാണ്. എന്നാൽ കാര്യമായ ഒരു നടപടിയുമുണ്ടായിട്ടില്ല. കൊവിഡ് സമയത്ത് പ്രവാസികളേയും മരിച്ചവരുടെ ശവശരീരങ്ങളേയും നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങൾ മറക്കാറായിട്ടില്ലല്ലോ.
പ്രവാസത്തിൽ വളരെ മുൻനിരയിൽ നിൽക്കുന്ന കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. സമീപകാലത്ത് ഏറെ വ്യാപകമായ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതലായി വരാനിരിക്കുന്നതേയുള്ളു. അടുത്തകാലം വരെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കനഡയിലേക്കും മറ്റും കുടിയേറിയിരുന്നവർ സാമാന്യം ഭേദപ്പെട്ട വിദ്യാഭ്യാസവും സാമ്പത്തിക നിലയും ഉള്ളവരായിരുന്നു. അവരിൽ ഭൂരിഭാഗവും അവിടങ്ങളിലെ പൗരത്വം സ്വീകരിച്ച് അവിടെതന്നെ ജീവിക്കുന്നവരാണ്. അവരുടെ വരുംതലമുറകളും ഇങ്ങോട്ടുവരുന്നില്ല. എന്നാൽ സമീപകാലത്ത് പ്ലസ് ടു കഴിയുമ്പോഴേക്കും വിദ്യാഭ്യാസത്തിനും ജോലിക്കുമായി നടക്കുന്ന കുടിയേറ്റത്തിന്റെ ഭാവി ശോഭനമാകാനിടയില്ല എന്നാണ് വാർത്തകൾ. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ പ്രധാനമായും ചർച്ച ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ്. അവർക്കൊന്നും അവിടെ പൗരത്വം ലഭിക്കില്ലല്ലോ. ഒരു ഘട്ടം കഴിഞ്ഞാൽ എന്തെങ്കിലും സമ്പാദിച്ച് തിരിച്ചുവന്ന് നാട്ടിലെന്തെങ്കിലും സംരംഭം തുടങ്ങണമെന്നാഗ്രഹിക്കുന്നവരാണ് അവരിൽ ഭൂരിപക്ഷവും. എന്നാലവരോടു നീതി പുലർത്താൻ കേരളത്തിനാകുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെ പറയേണ്ടിവരും.
പ്രവാസികൾ പൊതുവെ സാമ്പത്തികമായി ഉയർന്നവരാണെന്ന ധാരണയാണ് നിലനിന്നിരുന്നത്. അത്തരം ധാരണയിൽ ഒരു കാലത്ത് അവർ ഏറെ പഴികേൾക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്നു. മലേഷ്യ, സിംഗപ്പൂർ, സിലോൺ, കറാച്ചി എന്നിങ്ങനെയായിരുന്നു മലയാളികളുടെ പ്രവാസത്തിന്റെ ആദ്യഘട്ടങ്ങൾ. പിന്നീട് മുംബൈ, കൊൽക്കത്ത, ചെന്നൈ പോലുള്ള ഇന്ത്യയിലെ വൻ നഗരങ്ങൾ. എന്നാലതൊക്കെ കുറെ കുടുംബങ്ങളെ രക്ഷിച്ചു എന്നല്ലാതെ നമ്മുടെ സമ്പദ് ഘടനയിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല. അതുണ്ടായത് 1970കളോടെ ശക്തമായ ഗൾഫിലേക്കുള്ള പ്രവാസത്തോടെയായിരുന്നു. കേരളം അതിഭയാനകമായ സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു ഈ പ്രവാസം ശക്തമായത്. തുടർന്നുള്ള പതിറ്റാണ്ടുകൾ ഇവിടെക്കെത്തിയ ഗൾഫ് പണമാണ് കേരളത്തെ വൻതകർച്ചയിൽനിന്നു പിടിച്ചുനിർത്തിയത്.
ഓൺലൈനിലൂടെ വളരെ ലളിതമായി വോട്ടാവകാശം ചെയ്യാനവസരം ഉണ്ടാക്കാമെന്നിരിക്കെ എന്തുകൊണ്ടായിരിക്കും ഭരണകൂടവും രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രവാസികളുടെ വോട്ടിനെ ഗൗരവമായി കാണാത്തതും അവരുടെ ആവശ്യത്തെ പിന്തുണക്കാത്തതും. തീർച്ചയായും പ്രധാന കാരണം മറ്റൊന്നായിരിക്കില്ല. പ്രവാസികൾ ലക്ഷകണക്കിനുണ്ടെങ്കിലും മൊത്തം വോട്ടർമാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ അത് വലിയ എണ്ണമല്ലല്ലോ. മാത്രമല്ല, ഇന്നത്തെ അവസ്ഥയിൽ പ്രവാസികൾ സംഘടിതരോ സമ്മർദ്ദശക്തിയോ വോട്ടുബാങ്കോ അല്ല. ഈയവസ്ഥക്ക് മാറ്റം വരുത്താനാണ് പ്രവാസികൾ ശ്രമിക്കേണ്ടത്.