Sorry, you need to enable JavaScript to visit this website.

രാഹുൽ ഭാവി മുഖ്യമന്ത്രി; ബംഗാളിലെ തിരിച്ചടി കേരളത്തിലും വിദൂരമല്ലെന്ന് ചെറിയാൻ ഫിലിപ്പ്  

തിരുവനന്തപുരം - പിണറായി ഭരണകൂടം കള്ളക്കേസിൽ കുടുക്കി ക്രൂരമായി വേട്ടയാടിയാൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഭാവിയിൽ കേരള മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
 മൂന്നര പതിറ്റാണ്ട് മുമ്പ് ബംഗാളിൽ സി.പി.എം ഭരണത്തിൽ നിഷ്ഠൂരമായ പോലീസ് വേട്ടയ്ക്കും ഗുണ്ടാ ആക്രമണത്തിനും ഇരയായ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മമതാ ബാനർജി പിന്നീട് ബംഗാൾ മുഖ്യമന്ത്രിയായത് ചരിത്രത്തിന്റെ തിരിച്ചടിയായിരുന്നു. 1967-ൽ സി.പി.എം ഭരണകാലത്ത് പോലീസിന്റേയും എതിരാളികളുടെയും ആക്രമണത്തിന് വിധേയരായ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എ.കെ ആന്റണിയും കെ.എസ്.യു പ്രസിഡന്റ് ഉമ്മൻ ചാണ്ടിയും കേരള മുഖ്യമന്ത്രിമാരായി. 
 സി.പി.എം കിരാത വാഴ്ചയാണ് കോൺഗ്രസിൽ ഒരു യുവജന മുന്നേറ്റത്തിന് അന്നെല്ലാം വഴിയൊരുക്കിയത്. ചുവപ്പു ബംഗാൾ ആവർത്തിക്കുമെന്ന് പണ്ട് മുദ്രാവാക്യം മുഴക്കിയിരുന്ന കേരളത്തിലെ സി പി.എമ്മുകാർ ബംഗാളിലെ പോലെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കാണ് നീങ്ങുന്നത്. ഇന്ന് അവിടെ തൊട്ടുകൂട്ടാൻ പോലും സി.പി.എം ഇല്ലാത്തവിധം സങ്കടകരമായ അവസ്ഥയിലാണാവർ. എന്നാലും അഹങ്കാരത്തിനും പോലീസ് രാജിനും കേരളത്തിലെ സി.പി.എമ്മുകാർക്ക് തരാതരം ന്യായീകരിക്കാൻ മടിയില്ല. കേരളത്തിൽ യൂത്ത് കോൺഗ്രസും കെ.എസ്.യുവും ഭരണകൂട ഭീകരതക്കെതിരെ പോരാടി കരുത്താർജിക്കുകയാണ്. അവരാണ് ഭാവിയുടെ പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Latest News