കാസര്‍കോട് - കാസര്‍കോട് ഡി.സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ (45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍വെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള വിദ്യാര്‍ഥി യൂണിയനിലൂടെ കടന്നു വന്ന നേതാവായിരുന്നു വിനോദ് കുമാര്‍. നെഹ്‌റു കോളജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗസിലര്‍ കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, പുല്ലൂര്‍ - പെരിയ പഞ്ചായത്ത് സ്റ്റാന്‍ഡിങ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ജില്ല പ്രസിഡന്റുമാണ്.