Sorry, you need to enable JavaScript to visit this website.

കൈവെട്ട് കേസിലെ മുഖ്യപ്രതി 13 വര്‍ഷത്തിന് ശേഷം കണ്ണൂരില്‍ പിടിയില്‍, പിടികിട്ടാപ്പുള്ളിയെ പിടികൂടിയത് എന്‍ ഐ എ

കണ്ണൂര്‍ - ചോദ്യ പേപ്പറില്‍ മതനിന്ദയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അശമന്നൂര്‍ നൂലേലി മുടശ്ശേരി സവാദ് (38) കണ്ണൂരില്‍ പിടിയിലായി. 13 വര്‍ഷത്തിന് ശേഷമാണ് സവാദിനെ എന്‍ ഐ എ പിടികൂടുന്നത്. 2010 ജൂലൈ നാലിനാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ജോസഫിന്റെ കൈവെട്ടിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണി സവാദ്. ആദ്യം കേസനേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായാണ് കണ്ടെത്തിയിരുന്നത്. പിന്നീട് അനേഷണം എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ ഐ എ കഴിഞ്ഞ മാര്‍ച്ചില്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യപിച്ചിരുന്നു. കൈവെട്ട് കേസിലെ മറ്റ് പ്രതികളുടെ  വിചാരണ പൂര്‍ത്തിയായിരുന്നു. ഇതില്‍ ചിലരെ ശിക്ഷിക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാക്കിസ്ഥാന്‍, ദുബായ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ അന്വേഷണം നടത്തിയിരുന്ന. കേസില്‍ ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, ആയുധം കൈവശം വെക്കല്‍, ഒളിവില്‍ പോകല്‍, വാഹനത്തിന് നാശം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി എന്‍ ഐ എ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 2011ലാണ് കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുന്നത്.

 

 

Latest News