മിനാ- സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജിനെത്തിയ പട്ടിക്കാട് ചുങ്കത്തെ പാലഞ്ചേരി ജ്വല്ലറി ഉടമയും കണ്യാല വഴങ്ങോട് സ്വദേശിയുമായ പാലഞ്ചീരി ഉസ്മാൻ (63) മിനായിൽ നിര്യാതനായി.
അറഫാ സംഗമം കഴിഞ്ഞ ശേഷം മിനായിൽ ടെന്റിൽ തിരിച്ചെത്തിയ ശേഷമാണ് മരണം. ഭാര്യ കുണ്ടിലാടി നഫീസയുടെ കൂടെയാണ് ഇദ്ദേഹം ഹജിനെത്തിയിരുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കും. മക്കൾ: ഷബ്‌ന, ഷഹാന, ഷഹ്‌ല, ജസീം. മരുമക്കൾ: ഹനീഫ നെടുങ്ങാടൻ (ഉച്ചാരക്കടവ്), അൽത്താഫ് ഹുസൈൻ തോരക്കാട്ടിൽ (എടത്തനാട്ടുകര), ഫഹദ് കൊപ്പത്ത് പാറമ്മൽ (പട്ടാമ്പി).