തൃശൂര്‍-ഓണ്‍ലൈന്‍ ആപ്പുവഴി പരിചയപ്പെട്ട് ഹണിട്രാപ്പിലൂടെ കവര്‍ച്ച നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. മൂന്നുപീടിക സ്വദേശി പെരിങ്ങാട്ടുവീട്ടില്‍ പ്രിന്‍സ്(23), നാട്ടിക സ്വദേശിയായ 17 വയസുകാരന്‍ എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തത്. അരിമ്പൂര്‍ സ്വദേശിയായ പ്രവാസി യുവാവാണ് മര്‍ദ്ദനത്തിനും തട്ടിപ്പിനുമിരയായത്.കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് ഓണ്‍ലൈന്‍ ആപ്പിലൂടെ എയ്ഞ്ചല്‍ എന്ന സ്ത്രീയുമായി സൗഹൃദത്തിലായി. പെട്ടന്നുതന്നെ ഇയാളുമായി സൗഹൃദം സ്ഥാപിച്ച സ്ത്രീ നേരിട്ട് കാണുന്നതിനായി യുവാവിനെ വ്യാഴാഴ്ച രാവിലെ പത്തരയോടെ കോതറ പാലത്തിനോട് ചേര്‍ന്ന ബണ്ടിലേക്ക് വിളിച്ചുവരുത്തി. ബൈക്കില്‍ ഇവിടെയെത്തിയ യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് വളഞ്ഞ് മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും പഴ്‌സില്‍നിന്ന് പണവും കവര്‍ന്നു. സാമൂഹികമാധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി എടിഎമ്മില്‍ കൊണ്ടുപോയി 30,000 രൂപയും പിന്‍വലിപ്പിച്ച് കൈക്കലാക്കി. പിന്നീട് യുവാവിനെ ബണ്ടില്‍തന്നെ കൊണ്ടുവന്ന് മര്‍ദ്ദിച്ച് അവശനാക്കി സംഘം സ്ഥലംവിട്ടു. നാണക്കേടോര്‍ത്ത് ആദ്യം പരാതിപ്പെടാന്‍ മടിച്ചെങ്കിലും പിന്നീട് യുവാവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
മുസ്ലിംകള്‍ പള്ളികള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; ഈശ്വരപ്പയുടെ മുന്നറിയിപ്പ്
സമരത്തില്‍ ജൂതന്മാരും; ന്യൂയോര്‍ക്കില്‍ പാലങ്ങളും ടണലും ഉപരോധിച്ച് ഇസ്രായില്‍ വിരുദ്ധ പ്രതിഷേധം