Sorry, you need to enable JavaScript to visit this website.

ഷിബിലയുടെ തട്ടിപ്പ് നിലമ്പൂരിൽനിന്ന് തുടങ്ങി, ജോലി റിസർവ് ബാങ്കിലെന്ന് ബന്ധുക്കളേയും വിശ്വസിപ്പിച്ചു

നിലമ്പൂര്‍-റിസര്‍വ് ബാങ്കിലെ  ഉദ്യോഗസ്ഥയാണെന്നും ബിസിനസിനായി വായ്പ സംഘടിപ്പിച്ചു തരാമെന്നും പറഞ്ഞും  വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്തും ഒന്നരകോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്ത യുവതി അറസ്റ്റില്‍. നിലമ്പൂര്‍ അകമ്പാടം സ്വദേശി തരിപ്പയില്‍ ഷിബില(28)യെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അമ്പലവയല്‍, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ്് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചെന്നൈ കോടതിയില്‍ വാറണ്ടും നിലനില്‍ക്കുന്നുണ്ട്. തട്ടിപ്പിനിരയായതില്‍ കൂടുതലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

ഭാവി ഭാര്യക്കുള്ളതാണ്; അച്ഛന്റെ വാക്കുകേട്ട് നാലു വയസ്സുകാരന്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ് സഹപാഠിക്ക് നല്‍കി

മുസ്ലിംകള്‍ പള്ളികള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; ഈശ്വരപ്പയുടെ മുന്നറിയിപ്പ്

സമരത്തില്‍ ജൂതന്മാരും; ന്യൂയോര്‍ക്കില്‍ പാലങ്ങളും ടണലും ഉപരോധിച്ച് ഇസ്രായില്‍ വിരുദ്ധ പ്രതിഷേധം

റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിച്ച് വീട്ടുകാരെയും വഞ്ചിച്ചു. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അകമ്പാടം സ്വദേശികളായ മൂന്നുപേരില്‍ നിന്നു മുപ്പതു ലക്ഷത്തോളം തട്ടിയെടുത്ത പരാതിയിലാണ് ഷിബില പിടിയിലായത്. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷറായി ജോലി നല്‍കാമെന്നു പറഞ്ഞു 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റിസര്‍വ് ബാങ്കില്‍ ജോലിയുണ്ടെന്നു പ്രതി ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നിലമ്പൂര്‍ സ്വദേശിയായ വ്യവസായിയില്‍ നിന്ന്, റിസര്‍വ് ബാങ്കില്‍ നിന്നു ബിസിനസ് ആവശ്യത്തിനായി വന്‍ തുക വായ്പ വാങ്ങി തരാമെന്നു പറഞ്ഞു പല തവണകളായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതില്‍  സംശയം തോന്നിയ വ്യവസായി തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്നു മനസിലായത്.  തുടര്‍ന്ന് പണം നഷ്ടപ്പെട്ട വ്യവസായി കോടതിയില്‍ പരാതി നല്‍കി. കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.  വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലായി യുവതിക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ആര്‍ഭാടജീവിതമാണ്് ഇവര്‍ നയിച്ചുവന്നിരുന്നത്.
നിലമ്പൂര്‍ ഡാന്‍സാഫും നിലമ്പൂര്‍ പോലീസും ചേര്‍ന്ന് തിരുവനന്തപുരം ബാലരാമപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഷിബില അറസ്റ്റിലായതറിഞ്ഞ് സ്റ്റേഷനില്‍ പരാതി പ്രവാഹമായിരുന്നു. നാലു ലക്ഷം മുതല്‍ 10 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. എസ്. ഐ മുജീബ്, എ.എസ്.ഐ സുധീര്‍, സി.പി.ഒ ടി. സജേഷ്, സുനു എന്നിവരും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News