തിരുവനന്തപുരം- കേരളത്തിലെ പ്രളയദുരന്തത്തിനിടെ ജര്‍മനിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത് തെറ്റായിപ്പോയെന്ന് മന്ത്രി രാജു. ജര്‍മനിയില്‍ പ്രവാസി സംഘടനയുടെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതില്‍ തെറ്റില്ലെന്ന മുന്‍ നിലപാട് മന്ത്രി തിരുത്തി. രാജുവിനെതിരെ സി.പി.ഐക്കുള്ളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സി.പി.ഐ നിര്‍വാഹക സമിതി അടുത്ത ചൊവ്വാഴ്ച യോഗം ചേരാനിരിക്കെയാണ് മന്ത്രിയുടെ ഖേദ പ്രകടനം. രാജുവിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.
മൂന്നു ദിവസം മുമ്പ് ജര്‍മനിയില്‍ നിന്ന് മടങ്ങിയെത്തിയ മന്ത്രി രാജു തന്റെ ജര്‍മന്‍ യാത്രയില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും അറിയിച്ചാണ് പോയതെന്നും ന്യായീകരിച്ചിരുന്നു. യാത്ര തിരിക്കുമ്പോള്‍ പ്രളയദുരന്തത്തിന്റെ വ്യാപ്തി അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്നു മടങ്ങാന്‍ പാര്‍ട്ടി സെക്രട്ടറഇയുടെ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് ലഭിക്കാന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു.