നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ വിദേശത്തു നിന്നും വന്ന മൂന്ന് പേരിൽ നിന്നായി 67. 29 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി . ഇവരിൽ നിന്നും 1194 .03 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഒരു വിദേശയാത്രക്കാരനും ഒരു വനിതയടക്കം മൂന്ന് യാത്രക്കാരാണ് സ്വർണ്ണ കള്ളക്കടത്തിൽ പിടിയിലായിട്ടുണ്ട് . ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന മട്ടാഞ്ചേരി സ്വദേശി ബഷീറും ഭാര്യയുമാണ് 721 . 63 ഗ്രാം സ്വർണ്ണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇതിന് 40 .67 ലക്ഷം രൂപ രൂപ വില വരും. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കുടുംബാംഗങ്ങളിൽ നിന്നും പിടികൂടിയത് .ബാംങ്കോംഗിൽ നിന്നും ഫ്ളൈയ് ദുബായി വിമാനത്തിൽ വന്ന ജപ്പാൻ സ്വദേശി രാഡിയോ ഷിക്കാഗോ യിൽ നിന്ന് 472 .40 ഗ്രാം സ്വർണ്ണം പിടികൂടി .ഇതിന് 26 .62 ക്ഷേം രൂപ വിലയുണ്ട് . ഏഴ് സ്വർണ്ണ ബിസ്കറ്റുകൾ കറുത്ത ഇൻസ്റ്റുലേഷൻ ടേപ്പു കൊണ്ട് ചുറ്റിയ പേഴ്സിനകത്ത് പശകൊണ്ട് ഒട്ടിച്ചിരിക്കുകയായിരുന്നു. മൂന്ന് യാത്രക്കാരെയും കസ്റ്റഡിലെടുത്തു .ഇവരുടെ പേരിൽ ഇന്ത്യൻ കസ്റ്റംസ് ആക്ട് അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .