ആലുവ- സൗദി അറേബ്യയിലെ അബ്‌ഖൈഖ് സിറ്റിയിലെ മലയാളി പൂർവ്വ പ്രവാസി കൂട്ടായ്മയുടെ മൂന്നാമത് കുടുംബ സംഗമം ആലുവ വൈ.എം.സി.എ ഹാളിൽ നടന്നു. സീനിയർ പ്രതിനിധി സൂലൈമാന്റെ അദ്ധ്യക്ഷതയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രവാസികളുടെ അവകാശങ്ങളും ആനുകുല്യങ്ങളും തടസ്സം കൂടാതെ നടപ്പിലാക്കണമെന്നും പ്രവാസികൾക്ക് ആവശ്യമായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സനിത റഹീം, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, കീഴ്മാട് പഞ്ചായത്ത് വാർഡ് മെമ്പർ നജീബ്, കേരള ഫിലിം ചേമ്പർ സെക്രട്ടറി മമ്മി സെഞ്ചുറി, ക്യാമ്പ് ഡയറക്ടർമാരായ രാജൻ ചാലക്കുടി, സുബൈർ അമ്പാടൻ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന അംഗം മൂസാ കടവിലിനെ ആദരിച്ചു.