Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്; പ്രതിപക്ഷ യുവജന സംഘടനകളോടുള്ള  യുദ്ധപ്രഖ്യാപനം - പി.കെ ഫിറോസ്

കോഴിക്കോട് -   രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷ യുവജന സംഘടനകളോടുള്ള പിണറായിയുടെ യുദ്ധപ്രഖ്യാപനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാടു നീളെ പരസ്യം ചെയ്ത് കോടികൾ മുടക്കി നടത്തിയ നവകേരള സദസ്സിനെ കേരള ജനത തിരസ്കരിച്ചതിൻ്റെ കലിപ്പ് തീർക്കുകയാണ് മുഖ്യമന്ത്രി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്ന മോഡിയെ രാഷ്ട്രീയ ഗുരുവാക്കിയ പിണറായി ഇപ്പോൾ ആശാനെ കടത്തിവെട്ടുന്ന പ്രിയ ശിഷ്യനായി മാറിയിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് പ്രതിപക്ഷ യുവജന സംഘടനകളുടെ പോരാട്ട വീര്യം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ നാളെ ചേരുന്ന യു.ഡി.വൈ.എഫ് യോഗം ശക്തമായ സമരത്തിന് രൂപം നൽകും.

കാപ്പ ചുമത്തി ജയിലിലടക്കേണ്ട നേതാവാണ് ഇപ്പോൾ എസ്.എഫ്.ഐ യെ നയിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ ക്കാരന് രക്ഷപ്പെടാൻ സൗകര്യം നൽകിയ പോലീസാണ് നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തതും. നവകേരള സദസ്സിനെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച ഡി.വൈ.എഫ്.ഐ ക്കാർക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മുഖ്യമന്ത്രിയുടെ കീഴിൽ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയുള്ള വേട്ടയാടലിനെ ശക്തമായി നേരിടുമെന്നും ഫിറോസ് വ്യക്തമാക്കി.

Latest News