തിരുവനന്തപുരം - കിളിമാനൂർ തട്ടത്തുമലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് റിട്ട. അധ്യാപിക മരിച്ചു. മറവക്കുഴി ശ്രീധന്യത്തിൽ ഗിരിജ(70)യാണ് മരിച്ചത്.
ലാബിൽ പോകുന്നതിനായി തട്ടത്തുമലയിലെ സംസ്ഥാന പാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.