Sorry, you need to enable JavaScript to visit this website.

ദുരിതാശ്വാസ ക്യാമ്പിൽനിന്ന് സാധനങ്ങൾ കടത്താൻ ശ്രമം, പിന്നിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെന്ന് ആരോപണം

കൊച്ചി- ദുരിതാശ്വാസ ക്യാമ്പിൽനിന്ന് രാത്രി സാധനങ്ങൾ കടത്താൻ ശ്രമിച്ചതിന് രണ്ടു പേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പരുമല ക്യാമ്പിൽനിന്നാണ് അരി അടക്കമുള്ള സാധനങ്ങൾ കടത്താൻ ശ്രമിച്ചത്. പരുമല സെമിനാരിയിലെ ക്യാമ്പിൽനിന്നാണ് സാധനങ്ങൾ നടത്താൻ ശ്രമിച്ചത്. സി.പി.എം ഏരിയ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് സാധനങ്ങൾ കൊണ്ടുപോകാനെത്തിയതെന്ന് പിടിയിലായ വാഹനത്തിന്റെ ഡ്രൈവർമാർ പറഞ്ഞു. ഡ്രൈവർമാരെ ക്യാമ്പിനകത്തുണ്ടായിരുന്നവർ കൈകാര്യം ചെയ്തു. തുടർന്ന് ക്യാമ്പിനകത്തുണ്ടായിരുന്നവരുടെ ചോദ്യം ചെയ്യലിലാണ് സി.പി.എം പരുമല ലോക്കൽ സെക്രട്ടറി സുരേഷ് കുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് സാധനം കൊണ്ടുപോകാൻ എത്തിയതെന്ന് ഡ്രൈവർമാർ അറിയിച്ചു. തുടർന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മറ്റൊരു ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടുപോകാനാണ് എത്തിയതെന്നാണ് വിശദീകരണം. എന്നാൽ ദിവസവും രാത്രി ലൈറ്റ് ഓഫാക്കിയ ശേഷം സാധനങ്ങൾ കടത്തുകയാണ് എന്നാണ് അന്തേവാസികളുടെ ആരോപണം.
 

Latest News