Sorry, you need to enable JavaScript to visit this website.

ഗവര്‍ണ്ണര്‍ എന്ന നിലയില്‍ കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുമെന്ന് കൂടിയാണ് താന്‍ പ്രതിജ്ഞയെടുത്തതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ഇടുക്കി -  ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന് മാത്രമല്ല കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കുമെന്ന പ്രതിജ്ഞ കൂടിയാണ് താന്‍ എടുത്തതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങള്‍ സമരങ്ങളും ഹര്‍ത്താലും മൂലം ഇല്ലാതാകുന്നു. നാല് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അഞ്ചരവര്‍ഷമെങ്കിലും എടുക്കും. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ഇത്തരക്കാരെ കാണാമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന 'കാരുണ്യം' വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാന്‍ തൊടുപുഴയില്‍ എത്തിയതായിരുന്നു ഗവര്‍ണര്‍. ഗവര്‍ണര്‍ എത്തുന്ന സാഹചര്യത്തില്‍ എല്‍ ഡി എഫ് ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഇന്നത്തെ ഹര്‍ത്താലിന്റെ കാരണം തനിക്കറിയില്ലെന്നും ഭൂപതിവ് ചട്ട ഭേദഗതി ബില്ലില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന് കത്തയച്ചിട്ട് മറുപടിയും ലഭിച്ചിട്ടില്ല. ചിലര്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുകയാണ്. ഇതുവരെയുള്ള ജീവിതത്തില്‍ തന്നെ അപായപ്പെടുത്താന്‍ പല തവണ ശ്രമം നടന്നിട്ടുണ്ട്. 35-ാം വയസില്‍ അഞ്ച്  തവണയാണ് വധഭീഷണി ഉണ്ടായത്. അപ്പോഴൊന്നും താന്‍ ഭയപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Latest News