മലപ്പുറം - രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും പോലീസിനെ കയറൂരി വിട്ടതാണോയെന്ന് ഭരിക്കുന്നവര്‍ വ്യക്തമാക്കണമെന്നും മുസ്ലീം ലീഗ് നേതാവ് . പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ട് നീതിയാണുള്ളത്. ഇന്ത്യാ മുന്നണിയില്‍ ഇരിക്കുന്നവര്‍ ആണ് കേരളത്തില്‍ ഇത് ചെയ്യുന്നത്. കേസ് എടുക്കാറുണ്ടെങ്കിലും ഇത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. രാഹുലിന്റെ അറസ്റ്റ് പ്രതിഷേധാര്‍ഹമാണ്. ജനകീയ സമരങ്ങള്‍ നാട്ടില്‍ സാധരണ ഉള്ളതാണ്. കുറച്ചുകൂടി ജനാധിപത്യപരമായി നീങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികരിക്കാന്‍ ഉള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയല്ല. അടിച്ചമര്‍ത്താന്‍ തുടങ്ങിയാല്‍ സി പി എമ്മിന് കേന്ദ്രത്തെ വിമര്‍ശിക്കാന്‍ പറ്റാതെയാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം നാളെ യു ഡി എഫ് ചര്‍ച്ച ചെയ്യും. പ്രതിപക്ഷം ജനകീയ സമരങ്ങളിലൂടെ തന്നെ ഇതിനെയെല്ലാം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.