Sorry, you need to enable JavaScript to visit this website.

ഇടുക്കിയില്‍ ഗവര്‍ണ്ണര്‍ക്കെതിരെ സി പി എമ്മിന്റെ അസഭ്യ മുദ്രാവാക്യം, തനിക്ക് ഭീഷണിയില്ലെന്ന് ഗവര്‍ണ്ണര്‍

ഇടുക്കി - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദര്‍ശനത്തിനിടെ ഗവര്‍ണ്ണര്‍ക്കെതിരെ  അസഭ്യ മുദ്രാവാക്യം മുഴക്കി സി പി എം പ്രകടനം.  തൊടുപുഴയിലെ രണ്ട് സി പി എം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍  തെമ്മാടി, താന്തോന്നി, എച്ചില്‍ പട്ടി തുടങ്ങിയ അസഭ്യ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. ഗവര്‍ണ്ണര്‍ ഇന്ന് ഇടുക്കിയില്‍ എത്തുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തുകയാണ്.  അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. നിയമസഭ ഏകകണ്ഠമായി കഴിഞ്ഞ സെപ്റ്റംബറില്‍ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടാത്തതാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനും ഹര്‍ത്താലിനും കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കര്‍ഷകരുടെ എല്ലാകാലത്തെയും ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിന്റെ മറവില്‍ കയ്യേറ്റക്കാര്‍ക്ക് നിയമസാധുത നല്‍കുമെന്നതടക്കമുള്ള പരാതികള്‍ വന്നതാണ് തീരുമാനമെടുക്കാന്‍ വൈകുന്നതെന്നാണ് ഗവര്‍ണ്ണറുടെ വിശദീകരണം

 

Latest News