പത്തനംതിട്ട- കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടയിലുണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട യൂത്തുകോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് രാവിലെ അടൂരിലെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് അടൂരിലെത്തി അറസ്റ്റ് ചെയ്തത്. പനിയെ തുടർന്ന് ആശുപത്രിയിലായിരുന്ന രാഹുൽ ഇന്നലെയാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്..ഈ കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിയാണ്.