Sorry, you need to enable JavaScript to visit this website.

യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; സ്‌കൂളിൽ പൊതുദർശനം ഇന്ന്

തൃശൂർ - വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊരട്ടി എൽ.എഫ്.സി.ജി.എച്ച്.എസ് സ്‌കൂളിലെ അധ്യാപിക രമ്യ(41)യാണ് മരിച്ചത്. ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കൺമുന്നിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 എനിക്ക് നിങ്ങൾക്ക് ഒരു ഉപദേശം നൽകാനുണ്ട് എന്ന് പറഞ്ഞ് വിദ്യാർത്ഥികളോട് സംസാരം തുടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തുടർന്ന് കുട്ടികളും സഹ അധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന് ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അങ്കമാലി വാപാലിശ്ശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബിന്റെ ഭാര്യയാണ്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കൊരട്ടി സ്‌കൂളിൽ പൊതുദർശനത്തിന് വച്ചശേഷം സംസ്‌കരിക്കും.

Latest News