തിരുവനന്തപുരം - മലപ്പുറം സ്വദേശിയായ മധ്യവയസ്‌കനെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണി ഗോപാലകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നാം പുത്തൻ തെരുവിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
നാലുവർഷത്തോളമായി തിരുവനന്തപുരം പുത്തരിക്കണ്ടത്ത് കുടുംബശ്രീയുടെ ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഇടത് അനുകൂല പ്രൊഫൈൽ ബീന സണ്ണി എന്ന ഐഡി തന്റേതാണെന്ന് ഇന്നലെ ഉണ്ണി ഗോപാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഫോർട്ട് പോലീസ് പ്രതികരിച്ചു.
വായിക്കുക....
'രാമക്ഷേത്രത്തിന്റെ യഥാർത്ഥ ആള് ഞമ്മളാണ്'; ബി.ജെ.പിയെ തോൽപ്പിക്കുന്ന അവകാശവാദവുമായി കോൺഗ്രസ്
'പ്രസവം അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ വേണം'; ആശുപത്രികളിൽ സിസേറിയൻ അപേക്ഷ കൂടുന്നു
രാജസ്ഥാനിൽ ബി.ജെ.പി മന്ത്രിയെ തോൽപ്പിച്ച് കോൺഗ്രസിന്റെ മധുരപ്രതികാരം
മലയാളികൾ വിദേശത്ത് പോകുന്നത് ഗതികേട് കൊണ്ടല്ല, കഴിവുള്ളതിനാലെന്ന് മന്ത്രി എം.ബി രാജേഷ്
കരിപ്പൂരിലെ മുജാഹിദ് സമ്മേളനം; തിയ്യതി മാറ്റി
റിപോർട്ടർ ടി.വിയുടെ ഓഹരിക്കൈമാറ്റം തടഞ്ഞു; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അഭ്യന്തര മന്ത്രാലായം
സമുദായവുമായി ബന്ധപ്പെട്ടതെല്ലാം ചിലർ വിവാദമാക്കുന്നു -പാണക്കാട് സാദിഖലി തങ്ങൾ