Sorry, you need to enable JavaScript to visit this website.

സൗദി കിരീടാവകാശിയെ കാണാന്‍ ബ്ലിങ്കന്‍ അല്‍ ഉല ശൈത്യകാല ക്യാമ്പിലെത്തി

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനെ അല്‍ഉലയിലെ ശൈത്യകാല ക്യാമ്പില്‍ സ്വീകരിച്ചപ്പോള്‍.

അല്‍ഉല - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ചര്‍ച്ച നടത്തി. അല്‍ഉലയിലെ ശൈത്യകാല ക്യാമ്പില്‍ വെച്ചാണ് അമേരിക്കന്‍ വിദേശ മന്ത്രിയെ കിരീടാവകാശി സ്വീകരിച്ചത്. ഗാസ യുദ്ധം കൂടുതല്‍ വ്യാപിക്കുന്നത് തടയാനുള്ള നയതന്ത്ര നീക്കത്തിന്റെ ഭാഗമായി ബ്ലിങ്കന്‍ മേഖലാ രാജ്യങ്ങളില്‍ പര്യടനത്തിലാണ്. രാവിലെ അബുദാബി സന്ദര്‍ശിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായി അമേരിക്കന്‍ വിദേശ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഞായറാഴ്ച ജോര്‍ദാനും ഖത്തറും ബ്ലിങ്കന്‍ സന്ദര്‍ശിച്ചിരുന്നു.

വിവാഹ ആല്‍ബവും വീഡിയോയും എന്തു ചെയ്തു; അരലക്ഷം രൂപ പിഴയിട്ടു

നാരീ ശക്തിയിൽ നരേന്ദ്ര മോഡിയുടെ മുഖത്ത് വീണ്ടുമൊരു അടി; മനസ്താപമുണ്ടാകുമോ

ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ

Latest News