Sorry, you need to enable JavaScript to visit this website.

മുസ്ലിം ലീഗ് വനിതാ പഞ്ചായത്ത് അംഗം റോഡരികില്‍ മരിച്ച നിലയില്‍

കാസര്‍കോട്-മുസ്ലിം ലീഗ് വനിതാ പഞ്ചായത്ത് അംഗത്തെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംഗം മൊഗര്‍ ദിഡ്പയിലെ പുഷ്പ (45) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാര്‍ടേഴ്‌സിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുസ്ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു പുഷ്പ. മാധവനാണ് ഭര്‍ത്താവ്. മക്കള്‍: ശരത്, സൗമിനി, സുരാജ്. വിദ്യാനഗര്‍ കോപ്പ സ്വദേശനിയായിരുന്നു. മുസ്ലിം ലീഗിന്റെ ബൈതുറഹ്മയില്‍ ഇവര്‍ക്ക് മൊഗ്രാല്‍ പുത്തൂരില്‍ വീട് നിര്‍മിച്ച് നല്‍കിയിരുന്നു. അതിന് ശേഷമാണ് മൊഗറില്‍ താമസം തുടങ്ങിയത്.രണ്ട് വര്‍ഷമായി അസുഖത്തിന് ചികിത്സയിലായിരുന്നു.

വിവാഹ ആല്‍ബവും വീഡിയോയും എന്തു ചെയ്തു; അരലക്ഷം രൂപ പിഴയിട്ടു

നാരീ ശക്തിയിൽ നരേന്ദ്ര മോഡിയുടെ മുഖത്ത് വീണ്ടുമൊരു അടി; മനസ്താപമുണ്ടാകുമോ

ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ

Latest News