Sorry, you need to enable JavaScript to visit this website.

ഉംറക്കെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി

മദീന- ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനി മാവുടി മണലം പാറയിൽ പരേതനായ പരീതിന്റെ ഭാര്യയും റിട്ട.അധ്യാപികയുമായ പാത്തുവാണ് (67) മരിച്ചത്. സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ അവർ ഉംറ സന്ദർശനം പൂർത്തിയാക്കി മദീന സന്ദർശിക്കുന്ന വേളയിലാണ് ഹൃദയാഘാതമുണ്ടായത്. . പാത്തുവിന്റെ സഹോദരനായിരുന്നു ഉംറ ഗ്രൂപ്പിന്റെ അമീർ. നടപടികൾ പൂർത്തിയാക്കി മയ്യിത്ത്   മദീനയിൽ ഖബറടക്കി.

 പല്ലാരിമംഗലം ഇണ്ടംതുരുത്തിൽ കുടുംബാംഗമാണ് മരിച്ച പാത്തു. മക്കൾ: റസീന (സ്റ്റാഫ് നഴ്‌സ് ഗവ.ഹോസ്പിറ്റൽ,പള്ളിപ്പുറം), നസീറ സ്റ്റാഫ് നഴ്‌സ്,ഇ.എസ്.ഐ ഹോസ്പിറ്റൽ,പാതാളം), ഹസീന (എം.എസ്‌.എം. എൽ പി സ്‌കൂൾ, മുളവൂർ), ആദില (ഖത്തർ). മരുമക്കൾ: ഹക്സർ (പ്രവാസി), അലി (ഐ.സി.ഡി.എസ്, കൂവപ്പടി) സലിം ( യു.ഡി ക്ലർക്ക്,ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്  കോതമംഗലം) ഷമീർ (ഖത്തർ). സഹോദരങ്ങൾ : മൊയ്തീൻ മാസ്റ്റർ ( റിട്ട.അധ്യാപകൻ), ബഷീർ ഫാറൂഖി ( ഖതീബ്, മസ്ജിദുറഹ്‌മ കാഞ്ഞാർ), സഫിയ ( ജി.എച്ച് .എസ്.എസ്, മച്ചിപ്ലാവ്), അബ്ദുൽ ജബ്ബാർ (അദ്ധ്യാപകൻ, ആർ.വി .യു.എൽ.പി സ്‌കൂൾ ചെറായി), റുഖിയ (ജി.എച്ച്.എസ്.എസ്  പേഴക്കാപ്പിള്ളി), അബ്ദുൽ റസാഖ്, പരേതരായ മുഹമ്മദ് (വി.ഇ.ഒ), ഡോ.നഫീസ.  

ഖബറടക്കം പൂർത്തിയാക്കാനുള്ള നടപടികൾക്കായി പ്രവാസി വെൽഫെയർ മദീന ഏരിയ പ്രസിഡന്റ് അസ്‌ക്കർ കുരിക്കൾ,  പ്രവർത്തകരായ സിറാജ് എറണാംകുളം,  ജഅ്ഫർ എളമ്പിലാക്കോട്, ഹിദായത്തുല്ല കോട്ടായി, സാമൂഹിക പ്രവർത്തകനായ ബഷീർ വാഴക്കാട് എന്നിവർ രംഗത്തുണ്ടായിരുന്നു.

വിവാഹ ആല്‍ബവും വീഡിയോയും എന്തു ചെയ്തു; അരലക്ഷം രൂപ പിഴയിട്ടു

നാരീ ശക്തിയിൽ നരേന്ദ്ര മോഡിയുടെ മുഖത്ത് വീണ്ടുമൊരു അടി; മനസ്താപമുണ്ടാകുമോ

ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ

Latest News