ഏഷ്യന്‍ ഗെയിംസിന്റെ തുഴച്ചിലില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. ആറിനങ്ങളില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. മെന്‍ സിംഗിള്‍ സ്‌കളളില്‍ ദത്തു ഭോക്‌നാലില്‍ വലിയ പ്രതീക്ഷയുമുണ്ടായിരുന്നു.
മെന്‍ ഡബ്ള്‍സ് സ്‌കള്ളില്‍ ഓപ്രകാശ്-സ്വരണ്‍ സിംഗ് ജോഡിയും മെന്‍സ് പെയറില്‍ മല്‍കീത്-ഗുരീന്ദര്‍ ജോഡിയും നാലാമതെത്തിയതാണ് മികച്ച പ്രകടനം. ഭോക്‌നാല്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. വനിതാ ഡബ്ള്‍സ് സ്‌കള്ളില്‍ സയാലിയും പൂജയും ആറാമതെത്തി.