Sorry, you need to enable JavaScript to visit this website.

വിവാഹ ആല്‍ബവും വീഡിയോയും എന്തു ചെയ്തു; അരലക്ഷം രൂപ പിഴയിട്ടു

മലപ്പുറം-വിവാഹ ആല്‍ബവും വീഡിയോയും നല്‍കിയില്ലെന്ന പരാതിയില്‍ 50,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. തിരൂരങ്ങാടി കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ ആല്‍ബവും വീഡിയോയും തയാറാക്കുന്നതിന് പത്തനംതിട്ടയിലെ വെഡ് ടെയില്‍സ് വെഡിംഗ് ഫോട്ടോഗ്രാഫിയെ ഏല്‍പ്പിച്ചിരുന്നു. 1,10,000 രൂപക്ക് രണ്ടും തയാറാക്കി കൊടുക്കാനായിരുന്നു കരാര്‍. അതുപ്രകാരം ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആല്‍ബവും വീഡിയോയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്.
ഒരു മാസത്തിനകം ആല്‍ബവും വീഡിയോയും പരാതിക്കാരന് നല്‍കണമെന്നും വീഴ്ച വരുത്തിയതിന് 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ആല്‍ബവും വീഡിയോയും നല്‍കാന്‍ കഴിയാത്തപക്ഷം രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. ഒരു മാസത്തിനകം വിധി നടപ്പാക്കാത്ത പക്ഷം വിധിപ്രകാരമുള്ള സംഖ്യക്ക് ഒമ്പതു ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വായിക്കുക

ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ

സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍

പ്രവാസികള്‍ സേവിംഗ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കിയില്ലെങ്കില്‍ എന്തു സംഭവിക്കും

സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍

 

 

Latest News