കൊച്ചി- എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റുകളും മയക്കുമരുന്നു സംഘങ്ങളും പ്രവര്‍ത്തിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള 81 സ്ഥാപനങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തി ഊര്‍ജിത പരിശോധനയിലാണ് അനധികൃത മസാജ് പാര്‍ലറുകളും സ്പാകളും അടച്ചു പൂട്ടിച്ചത്. പരിശോധനയ്ക്കിടെ കടവന്ത്രയിലെ സ്ഥാപനത്തിലെ ജീവനക്കാരിയില്‍ നിന്നു കഞ്ചാവു പിടിച്ചെടുത്തു. ഇവരെ അറസ്റ്റ് ചെയ്തു. വൈറ്റിലയിലെ മസാജ് പാര്‍ലറില്‍ നിന്നു രാസലഹരിയും ഹാഷിഷ് ഓയിലുമായി കാക്കനാടു സ്വദേശി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
മസാജ് പാര്‍ലറുകള്‍ പലതും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. മസാജ് പാര്‍ലറുകളില്‍ ജോലി നോക്കുന്നവര്‍ക്കു മതിയായ പരിശീലനമോ യോഗ്യതയോ ഉണ്ടായിരുന്നില്ല. ലൈസന്‍സ് ഹാജരാക്കാത്ത സ്ഥാപനങ്ങള്‍ ഇനി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. യോഗ്യതയില്ലാത്ത ജീവനക്കാരെ വച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കും. ഇത്തരം കേന്ദ്രങ്ങളില്‍ ലഹരി ഉപയോഗവും അനാശാസ്യവും ഗുണ്ടാപ്രവര്‍ത്തനങ്ങളും വ്യാപകമാകുന്ന സാഹചര്യത്തില്‍ തുടര്‍ റെയ്ഡുകള്‍ നടത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വായിക്കുക
ഇസ്രായില്‍ പിന്തുണ നിര്‍ത്തൂ; കുറുക്കുവഴി വേണ്ടെന്ന് സ്റ്റാര്‍ബക്‌സിനോട് സോഷ്യല്‍ മീഡിയ
സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍
പ്രവാസികള്‍ സേവിംഗ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഒ ആക്കിയില്ലെങ്കില്‍ എന്തു സംഭവിക്കും
സ്വര്‍ണമല്ല, കടത്താന്‍ ശ്രമിച്ചത് പല്ലികളും അരണകളും; യുവതിയും സംഘവും പിടിയില്‍