Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമസ്തയെ ഉപയോഗിച്ച് ഭൗതീക താൽപര്യങ്ങൾക്ക് ശ്രമിച്ചാൽ തകർച്ച നേരിടേണ്ടി വരും-ജിഫ്രി മുത്തുക്കോയ തങ്ങൾ

പാലക്കാട്- സമസ്തയെയും അതിലെ സ്ഥാപനങ്ങളെയും  ഉപയോഗിച്ച് ഭൗതീക താൽപര്യങ്ങൾ വളർത്താനും വ്യക്തിഗത നേട്ടങ്ങൾക്കും ശ്രമിച്ചാൽ തകർച്ച നേരിടേണ്ടിവരുമെന്ന് സമസ്ത പ്രസിഡന്റ്  സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.  ജൈനിമേട് എൻ.എൻ.എസ് കൺവൻഷൻ സെന്ററിൽ (സി.കെ.എം സാദിഖ് മുസ്‌ലിയാർ നഗർ)നടന്ന സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ സാരഥീ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത വിദ്യാഭ്യാസ പ്രവർത്തനങ്ങളും ആരാധന കർമങ്ങളുമെല്ലാം ഭൗതീക താൽപര്യങ്ങൾ മുന്നിർത്തി ചെയ്യലും പ്രസ്ഥാനത്തെയും സ്ഥാപനങ്ങളെയും സംഘടനയെയും വ്യക്തി ലാഭത്തിന് ഉപയോഗിക്കുന്നതും അധഃപതനത്തിലേക്ക് നയിക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. 
എസ്.എം.എഫ് ജില്ലാ വർക്കിങ് പ്രസിഡന്റ് വി.എ.സി കുട്ടി ഹാജി പതാക ഉയർത്തി. സമസ്ത ഉപാധ്യക്ഷനും സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റുമായ നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാർ അധ്യക്ഷനായി. സയ്യിദ് പി.കെ ഇമ്പിക്കോയ തങ്ങൾ പഴയലക്കിടി പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി. എസ്.എം.എഫ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഫണ്ട് ഉദ്ഘാടനവും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു.മുഹമ്മദ് ഷാഫി ഹാജി ചെമ്മാട് മുഖ്യാതിഥിയായി പങ്കെടുത്തു.
 

Latest News