കൊച്ചി - കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആദ്യ ഗഡു പത്താം തീയതിക്ക് മുന്‍പും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുന്‍പും നല്‍കണം. എല്ലാ മാസവും പത്താം തീയതിക്കകം മുഴുവന്‍ ശമ്പളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ നേരത്തെയുള്ള ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷന്‍ ബെഞ്ച് പുതിയ വിധി പ്രഖ്യാപിച്ചത്. ശമ്പളവിതരണത്തില്‍ മുന്‍ഗണന ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത്. എല്ലാ മാസവും പത്താം തീയതി മുഴുവന്‍ ശമ്പളവും നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സാമ്പത്തിക ബാധ്യതകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കെ എസ് ആര്‍ ടി സി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.