റിയാദ് - കാലിത്തീറ്റയായി ഉപയോഗിക്കുന്ന ഉണക്കപ്പുല്ല് കൂനകൾക്കും കാർഷികോപകരണത്തിനും തീയിട്ട സൗദി പൗരനെ വാദി ദവാസിറിൽ വെച്ച് ഹൈവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.