മലപ്പുറം-ബില്‍ക്കീസ് ബാനു കേസില്‍ സുപ്രീംകോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും രാജ്യത്ത് നീതി സംവിധാനം നിലനില്‍ക്കുന്നുണ്ടെന്ന ആശ്വാസം നല്‍കുന്നതാണെന്നും മുസ്്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു.ഓരോ ഇന്ത്യക്കാരനും ആശങ്കകള്‍ക്കിടയില്‍ ആശ്വാസം നല്‍കുന്ന വിധിയാണ്.പ്രതികളെ കുറിച്ച് അറിഞ്ഞിട്ടും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയുടെ മുന്നില്‍ സത്യം മറച്ചു പിടിച്ച് പ്രതികള്‍ക്ക് ആനുകൂല്യം നേടികൊടുത്ത കേസാണ്.ഓരോ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ഹൃദയ വേദനയുണ്ടാക്കായി കേസാണിത്.രാജ്യത്ത് എന്തും നടക്കുമെന്ന ആശങ്കയാണ് വളര്‍ത്തിയത്.
ഗുജറാത്ത് സര്‍ക്കാര്‍ എത്ര ഏകപക്ഷീകവും പക്ഷതപരമായുമാണ് കാര്യങ്ങള്‍ നടപ്പാക്കുന്നതെന്നു കൂടിയാണ് ഈ വിധിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.കോടതിക്ക് മുന്നില്‍ എന്തും അവതരിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിനാണ് തിരുത്തലുണ്ടായിരിക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വിജയിക്കേണ്ടതിന്റെ ആവശ്യകതകൂടിയാണ് ഇത്തരം കേസുകള്‍ ചൂണ്ടിക്കാട്ടുന്നത്.രാജ്യത്ത് നീതി പുലരാന്‍ ജനാധിപത്യം തുടരണം.ബി.ജെ.പി തന്നെ വീണ്ടും തുടര്‍ന്നാണ് ജനാധിപത്യം തകര്‍ക്കപ്പെടുകയും തീരുമാനങ്ങള്‍ ഏകപക്ഷീകമായി മാറുകയും ചെയ്യും.കുഞ്ഞാലികുട്ടി പറഞ്ഞു.