കൊച്ചി - കൊച്ചിയില്‍ ലോഡ്ജില്‍ താമസിച്ചിരുന്ന യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ആക്രമണം. എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോം ഉടമയായ ബെന്‍ജോയ്, സുഹൃത്ത് ഷൈജു എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ രാത്രി യുവതിയെ മര്‍ദ്ദിച്ചത്. വാഗ്വാദം, മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. ഹോട്ടലില്‍ നടന്ന വാക്ക് തര്‍ക്കത്തിനിടെ ഉടമ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ പ്രതികളെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഹോട്ടലില്‍ താമസിക്കാനെത്തിയത്. രണ്ട് മുറികളെടുത്തായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി പുറത്ത് പോയി തിരിച്ച് വന്ന സമയത്താണ് ഹോട്ടലിന് ലോബിയില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായത്.