Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ വിഭാഗത്തിലും ഭിന്നത; ഡോ. പി സരിനിനെതിരെ ആരോപണം

തിരുവനന്തപുരം - കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗത്തിലും അസ്വാരസ്യങ്ങൾ പ്രകടം. കൺവീനർ ഡോ. പി സരിനിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വീണാ നായർ, സെക്രട്ടറി രജിത്ത് രവീന്ദ്രൻ ഉൾപ്പെടെയുള്ള ആറു പേർ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയതായാണ് വിവരം. 
 ഡിജിറ്റൽ മീഡിയ വിഭാഗം നൽകിയ ഉപകരാറിലെ ക്രമക്കേട് മുതൽ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ. സരിന്റെ സാമ്പത്തിക ഇടപാടുകൾ ചോദ്യംചെയ്ത അംഗങ്ങളെ ചർച്ചാ ഗ്രൂപ്പുകളിൽ നിന്നും ഒഴിവാക്കിയെന്നും ആരോപണമുണ്ട്. വ്യക്തിപരമായ പ്രചാരണത്തിന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗത്തെ സരിൻ ഉപയോഗിച്ചതായും പറയുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നും ഒരു വിഭാഗം ഡിജിറ്റൽ മീഡിയ അംഗങ്ങളെ മാറ്റി നിർത്തിയെന്നും കൺവീനർ കൂട്ടായ ചർച്ചകൾ നടത്തുന്നില്ലെന്നും ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാൽ, പ്രവർത്തിക്കാത്തവരെ ഗ്രൂപ്പിൽനിന്നും മാറ്റിയതാണ് ആരോപണത്തിന്റെ മർമമെന്നാണ് സരിനെ പിന്തുണയ്ക്കുന്നവരുടെ വാദം. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ് ഡിജിറ്റൽ മീഡിയയുടെ പ്രധാന ചുമതല. 
 കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാമാണ് ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ ചെയർമാൻ. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപാ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പടെയുള്ള നേതാക്കൾക്കാണ് യുവനേതാക്കൾ പരാതി നൽകിയത്. 

വായിക്കുക....
'തരൂരിനെ പുകഴ്ത്തി ഒ രാജഗോപാൽ പെട്ടു'; ബി.ജെ.പി ഇടപെടലിന് പിന്നാലെ തോൽപ്പിക്കാനാവുമെന്ന് എഫ്.ബി പോസ്റ്റ് 

'പ്രസവം അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ വേണം'; ആശുപത്രികളിൽ സിസേറിയൻ അപേക്ഷ കൂടുന്നു

രാജസ്ഥാനിൽ ബി.ജെ.പി മന്ത്രിയെ തോൽപ്പിച്ച് കോൺഗ്രസിന്റെ മധുരപ്രതികാരം

മലയാളികൾ വിദേശത്ത് പോകുന്നത് ഗതികേട് കൊണ്ടല്ല, കഴിവുള്ളതിനാലെന്ന് മന്ത്രി എം.ബി രാജേഷ്

കരിപ്പൂരിലെ മുജാഹിദ് സമ്മേളനം; തിയ്യതി മാറ്റി

റിപോർട്ടർ ടി.വിയുടെ ഓഹരിക്കൈമാറ്റം തടഞ്ഞു; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അഭ്യന്തര മന്ത്രാലായം

സമുദായവുമായി ബന്ധപ്പെട്ടതെല്ലാം ചിലർ വിവാദമാക്കുന്നു -പാണക്കാട് സാദിഖലി തങ്ങൾ

Latest News