കൊച്ചി - കോഴിക്കോട്ട് വച്ച് മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. ചോദ്യം ചെയ്യലിന് പിന്നാലെ കേസിൽ പോലീസ് കൂടുതൽ വകുപ്പുകൾ കൂടി ചുമത്തിയതോടെയാണ് നടൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി സർക്കാർ വിശദീകരണം തേടിയശേഷം ഇന്ന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൽ നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തന്റെ മകളുടെ വിവാഹത്തിന് മുമ്പ് കേസിൽ രാഷ്ട്രീയപ്രേരിതമായി പോലീസ് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് നടൻ പ്രതികരിച്ചിരുന്നു. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ ആരോപിച്ചിരുന്നു.
'പ്രസവം അയോധ്യയിലെ പ്രതിഷ്ഠാദിനത്തിൽ വേണം'; ആശുപത്രികളിൽ സിസേറിയൻ അപേക്ഷ കൂടുന്നു
കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ വിഭാഗത്തിലും ഭിന്നത; ഡോ. പി സരിനിനെതിരെ ആരോപണം
മലയാളികൾ വിദേശത്ത് പോകുന്നത് ഗതികേട് കൊണ്ടല്ല, കഴിവുള്ളതിനാലെന്ന് മന്ത്രി എം.ബി രാജേഷ്
കരിപ്പൂരിലെ മുജാഹിദ് സമ്മേളനം; തിയ്യതി മാറ്റി
റിപോർട്ടർ ടി.വിയുടെ ഓഹരിക്കൈമാറ്റം തടഞ്ഞു; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അഭ്യന്തര മന്ത്രാലായം
സമുദായവുമായി ബന്ധപ്പെട്ടതെല്ലാം ചിലർ വിവാദമാക്കുന്നു -പാണക്കാട് സാദിഖലി തങ്ങൾ