കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ടെലഗ്രാം അക്കൗണ്ട് നിര്‍മിച്ച യുവാവിനെതിരെ കേസെടുത്തു. രാജസ്ഥാന്‍ സ്വദേശി മന്‍രാജ് മീണക്കെതിരെയാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി.
മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉണ്ടാക്കിയ മന്‍രാജ്, ഇയാളുടെ നമ്പറിലുള്ള വാട്‌സാപ്പിലൂടെ ലിങ്ക് പ്രചരിപ്പിച്ചു.ലിങ്ക് ഒട്ടേറെപ്പേരിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം കഴിഞ്ഞ മാസം പതിനൊന്നിനാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.മുഖ്യമന്ത്രിയുടെ പേരിലുള്ള അക്കൗണ്ട് ഉണ്ടാക്കാനായി വ്യാജ സിം കാര്‍ഡാണോ ഉപയോഗിച്ചതെന്ന് പരിശോധിക്കുമെന്നും അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. 2022ല്‍ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.