മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകളില്‍

തിരുവന്തപുരം- നൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ നേരിട്ടതിന് പ്രശംസ പിടിച്ചുപറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. രാവിലെ 9.30ഓടെ ചെങ്ങന്നൂർ എത്തി ക്രിസ്ത്യൻ കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പിന്നീട് കോഴഞ്ചേരി എം.ജി.എം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെത്തി. ക്യാമ്പിൽ കഴിയുന്നവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വടക്കന്‍ പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ ക്യാമ്പുകളും മുഖ്യമന്ത്രി സന്ദർശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് ചെങ്ങന്നൂരിലാണ് അദ്യമിറങ്ങിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി തലസ്ഥാനത്തേക്കു മടങ്ങും. പ്രളയക്കെടുതി അവലോകന യോഗം വൈകീട്ട് തിരുവനന്തപുരത്ത് ചേരും.

Latest News