കൊച്ചി- കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും ലഹരിമരുന്നും വില്‍പന നടത്തിവന്ന യൂട്യൂബ് വ്‌ളോഗറായ യുവതി എക്‌സൈസിന്റെ പിടിയിലായി. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടില്‍ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 2.781 ഗ്രാം എംഡിഎംഎ യും, 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വില്‍പ്പന നടത്താനായി കൊണ്ടുവന്നതായിരുന്നു എംഡിഎംഎയും കഞ്ചാവുമെന്ന് എക്‌സൈസ് അറിയിച്ചു. കാലടി മറ്റൂര്‍ ചെമ്പിച്ചേരി റോഡില്‍ വച്ചാണ് ഇവരെ എക്‌സൈസ് പിടികൂടിയത്.
മയക്കുമരുന്നു ശൃംഖലയില്‍ കണ്ണിയായ സ്വാതികൃഷ്ണ ഏറെ നാളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസര്‍ ടി.വി. ജോണ്‍സണ്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ രഞ്ജിത്ത് ആര്‍. നായര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ കെ.എം. തസിയ, ഡ്രൈവര്‍ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഭാര്യയുടെ മയ്യിത്തെടുത്തപ്പോൾ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു
ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു