തൊടുപുഴ-പോക്‌സോ കേസില്‍ കദളിക്കാട് സ്വദേശി സിബിന്‍ ബെന്നിയെ (23) മുട്ടം പോലീസ് അറസ്റ്റ് ചെയ്തു. 2023 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദ സംഭവം. 17 വയസുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് മുട്ടം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിന് ശേഷം ഇയാളെ തൊടുപുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുട്ടി മാതാവിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. വിദേശത്തായിരുന്ന മാതാവ് നാട്ടിലെത്താന്‍ വൈകിയതാണ് പരാതി നല്‍കാന്‍ താമസിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചിത്രം-സിബിന്‍
ഭാര്യയുടെ മയ്യിത്തെടുത്തപ്പോൾ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു
ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു