- സൗദി അറേബ്യയുടെ പ്രഥമ യുനെസ്‌കോ പൈതൃക സംരക്ഷണ കേന്ദ്രമാണ് മദാഇന്‍ സാലിഹ്.
- ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക ലക്ഷ്യം.
മദാഇന്‍ സാലിഹ് ഉള്‍ക്കൊള്ളുന്ന അല്‍ ഉല മേഖലയിലേക്ക് കൂടുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ക്ഷണിക്കുന്നതിനു മുന്നോടിയായി പ്രദേശത്തെ ജനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു.
മേഖലയുടെ സംരക്ഷണത്തിനും വികസത്തിനും പ്രദേശ വാസികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്നതിനാണ് അല്‍ ഉല റോയല്‍ കമ്മീഷന്‍ ഗവര്‍ണര്‍ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
പുരാതന നഗരങ്ങളും 4000 വര്‍ഷം വരെ പഴക്കമുള്ള പുരാവസ്തു ശേഖരങ്ങളും ഉള്‍ക്കൊള്ളുന്ന അല്‍ ഉല മേഖല ഏതാണ്ട് ബെല്‍ജിയത്തിന്റെ അത്രയും വരും. സൗദി അറേബ്യയിലെ ആദ്യത്തെ യുനെസ്‌കോ പൈതൃക സംരക്ഷണ കേന്ദ്രമാണ് മദാഇന്‍ സാലിഹ്.
പ്രദേശവാസികളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഗവര്‍ണര്‍ മേഖലയുടെ വികസന പദ്ധതികള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്.
പ്രദേശവാസികളെ കൂടി ഉള്‍പ്പെടുത്തിയുള്ള സാമ്പത്തിക വികസനമാണ് ഉദ്ദേശിക്കുന്നതെന്ന് റോയല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്ന അല്‍ ഉലയില്‍ പ്രദേശ വാസികള്‍ക്ക് വിദ്യാഭ്യാസ, വ്യാപര അവസരങ്ങള്‍ ലഭ്യമാക്കാന്‍ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, കമ്മ്യൂണിറ്റി കൗണ്‍സില്‍ രൂപവത്കരണം, 2500 പേര്‍ക്ക് പാര്‍ട് ടൈം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന കമ്മ്യൂണിറ്റി ഹെറിറ്റേജ് ആക്്ഷന്‍ പ്രോഗ്രാം, മേഖലയിലെ വാര്‍ത്താവിനിമയ, കണക്ടിവിറ്റി വികസനം, ഭിന്നശേഷിക്കാരുടെ പുരനധിവാസ, സപ്പോര്‍ട്ടിംഗ് സെന്റര്‍ എന്നിവ ഗവര്‍ണര്‍ പ്രഖ്യാപിച്ച അഞ്ചിന പദ്ധതികളില്‍ ഉള്‍പ്പെടുന്നു.