മലപ്പുറം -സമസ്ത അധ്യക്ഷ സ്ഥാനത്ത് താന്‍ പോരെങ്കില്‍ തന്നെ മാറ്റണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭിന്നിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും മാറി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളന സമാപന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മഹാന്മാര് കാണിച്ച മാര്‍ഗത്തോട് പിന്‍പറ്റുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷവും പരസ്പരമുള്ള പോരും അവസാനിപ്പിക്കണം. സംഘടനയെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണം. തര്‍ക്കം തുടങ്ങിയാല്‍ അടിച്ചമര്‍ത്താന്‍ പ്രയാസമുണ്ടാകുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സാദിഖലി തങ്ങളെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.