കൊച്ചി - ലഹരി വസ്തുക്കളുമായി യൂട്യൂബ് വ്‌ളോഗറായ യുവതി പിടിയിൽ. കൊച്ചി കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് കാലടിയിൽ പിടിയിലായത്. പ്രതിയിൽനിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടികൂടിയതായി പോലീസ് പറഞ്ഞു. കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ നിർണായക കണ്ണിയായാണ് യുവതി പ്രവർത്തിക്കുന്നതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.