കാസര്‍കോട്- അമ്മയോടൊപ്പം റോഡ് മറികടക്കവെ ബുള്ളറ്റിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. എടനീര്‍ കളരിയിലെ അരവിന്ദാക്ഷന്റെയും സുചിത്രയുടെയും മകന്‍ അന്‍ഷിത്ത് (6) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പെരിയടുക്ക പീസ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.
കഴിഞ്ഞ ഡിസംബര്‍ 28ന് എതിര്‍തോടിനും നെല്ലിക്കട്ടയ്ക്കുമിടയിലാണ് അപകടം. അമിത വേഗത്തില്‍ തെറ്റായ ദിശയിലെത്തിയ ബുള്ളറ്റ് അമ്മയേയും മകനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മ സുചിത്ര ഇപ്പോഴും ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത വിദ്യാനഗര്‍ പൊലീസ്, അപകടം വരുത്തിയ ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു.
ഭാര്യയുടെ മയ്യിത്തെടുത്തപ്പോൾ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു
ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു
മോഡിക്കെതിരായ വിമര്‍ശനത്തിനു പിന്നാലെ മാലദ്വീപ് ബഹിഷ്‌കരണം, മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു