കണ്ണൂർ - കടബാധ്യതയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കണ്ണൂർ നടുവിൽ പഞ്ചായത്തിലെ പാത്തൻപാറ സ്വദേശി ജോസ് ഇടപ്പാറക്കലി(66)നെയാണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സാമ്പത്തിക ബാധ്യത കാരണമാണ് ജോസ് ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു. കൃഷി നശിച്ചതിൽ ജോസ് മനോവിഷമത്തിലായിരുന്നുവെന്നും കാർഷിക വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു.