ആലപ്പുഴ - ഹോം സ്‌റ്റേയിൽ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഹോം സ്റ്റേ ഉടമ അറസ്റ്റിൽ. ആലപ്പുഴ കലക്ടറേറ്റിന് സമീപമാണ് സംഭവം. ആലപ്പുഴ സ്വദേശി ഷയാസ്(27) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്ന വിദേശ വനിതയോട് മസാജ് ചെയ്ത് തരാം എന്ന് പറഞ്ഞ് ഷയാസ് മുറിയിൽ കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന യുവതിയുടെ പരാതിയിലാണ് നടപടിയെന്ന് ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷയാസിനെ റിമാൻഡ് ചെയ്തു.