കോതമംഗലം - വീടിനടുത്ത സ്‌കൂളിലെ വാർഷികാഘോഷം കാണാൻ പോയ കുട്ടിയെ കാണാതായി. വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേംകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറി(11)നെയാണ് കാണാതായതെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മുതലാണ് കുട്ടിയെ കാണാതായതെന്ന് കുടുംബം പ്രതികരിച്ചു. സ്‌കൂളിലെ വാർഷികം കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽനിന്ന് പോയത്. ശേഷം മടങ്ങി എത്താത്തതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയാണുണ്ടായത്.
കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഇതോടൊപ്പമുള്ള കോതമംഗലം പോലീസ് സ്റ്റേഷൻ നമ്പർ -0485 2862328, എസ്.ഐയുടെ ഫോൺ നമ്പർ -9497987125 എന്നിവയിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.