Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യ-സൗദി ഹജ് കരാർ ഒപ്പിടൽ എട്ടിന്; ഇന്ത്യൻ സമൂഹവുമായി സ്മൃതി ഇറാനി കൂടിക്കാഴ്ച നടത്തും

ജിദ്ദ- ഈ വർഷത്തെ ഹജ് കരാറിൽ ഒപ്പിടുന്നതിനായി ജിദ്ദയിലെത്തുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായും വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം എട്ടിന് ജിദ്ദയിലെ ഹജ് എക്‌സിബിഷനിൽ നടക്കുന്ന കരാർ ഒപ്പിടൽ ചടങ്ങിൽ സ്മൃതി ഇറാനിയും കേന്ദ്ര മന്ത്രി വി. മുരളീധരനും പങ്കെടുക്കും. സൗദി ഹജ് മന്ത്രി തൗഫീഖ് അൽ റബീഅയുമായും ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തും. ഹജ് ആന്റ് ഉംറ കോൺഫ്രൻസിന്റെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് സൗദി-ഇന്ത്യ ഹജ് കരാർ ഒപ്പിടൽ നടക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള 1,75,000 ഹജ് തീർഥാടകരുടെ പാർപ്പിടം, യാത്ര, മറ്റു ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ചും എംബസി / കോൺസുലേറ്റ് അധികൃതരുമായി മന്ത്രിമാർ ചർച്ച നടത്തും. ഇന്ത്യൻ ഹാജിമാരുടെ റജിസ്‌ട്രേഷൻ നടപടികൾ ഇക്കഴിഞ്ഞ ഡിസംബർ നാലിന് ആരംഭിച്ചിരുന്നു. 
സുഡാനിലെ സംഘർഷകാലത്ത് അവിടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും അവരെ നാട്ടിലേക്ക് സുഗമമായി എത്തിക്കുന്നതിനുമുള്ള അടിയന്തര നടപടികൾക്ക് നേതൃത്വം നൽകുന്നതിന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ഏപ്രിൽ അവസാനം ഒരാഴ്ച ജിദ്ദയിലുണ്ടായിരുന്നു. ഓപ്പറേഷൻ കാവേരി എന്ന വിജയകരമായ ഓപ്പറേഷനിലൂടെ നിരവധി ഇന്ത്യക്കാരെ സുഡാനിലെ സംഘർഷമേഖലയിൽ നിന്ന് ഒഴിപ്പിച്ച് ജിദ്ദ വഴി നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

Latest News