Sorry, you need to enable JavaScript to visit this website.

കെ.കെ.നായരും കെ.കെ.മുഹമ്മദും; സംഘ്പരിവാറിന് കഞ്ഞിവെച്ചവർ

കെ. കെ. നായരും കെ. കെ. മുഹമ്മദും തമ്മിൽ എന്താണ് ബന്ധം? രണ്ടുപേരും മലയാളികളാണ് എന്നതിനൊപ്പം സംഘപരിവാറിന് കഞ്ഞി വെച്ചവരുമാണ്. ബാബരി മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിച്ച് തൽസ്ഥാനത്ത് രാമ ക്ഷേത്രം പണിയാനുള്ള പദ്ധതിയാണ് കണ്ടംകുളം കൃഷ്ണകുമാര് കരുണാകരന് നായര് എന്ന കെ.കെ.നായര് 'ശിലാന്യാസം' നടത്തി വിജയിപ്പിച്ചതെങ്കിൽ, ബാബരിക്ക് പുറമേ വാരണസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ് ഗാഹ് മസ്ജിദും സംഘപരിവാറിന് തീറെഴുതി കൊടുക്കാനുള്ള ഗൂഢ പദ്ധതിക്കാണ് കരിങ്ങാമണ്ണ് കുഴിയിൽ മുഹമ്മദ്‌ എന്ന കെ കെ മുഹമ്മദ് അരങ്ങൊരുക്കുന്നത്.
 
1949ല് ബാബറി മസ്ജിദിനുള്ളില് രാമ വിഗ്രഹം സ്ഥാപിച്ചതിന് പിന്നില് പ്രവര്ത്തിച്ചത് കെ. കെ. നായർ എന്ന മലയാളിയായിരുന്നു. ഹിന്ദു-മുസ്‌ലിം കലാപങ്ങൾ, ബാബരി മസ്ജിദ് തകർക്കപ്പെട്ടത്, പള്ളി നിലനിന്ന സ്ഥലം പരമോന്നത കോടതി ഹിന്ദുക്കൾക്ക് സമ്മാനിച്ചത്, അവിടെ അന്യായമായി രാമക്ഷേത്രം നിർമിച്ചത് തുടങ്ങി ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേരറുത്ത സകല പ്രവർത്തനങ്ങൾക്കും കാരണക്കാരനാണ് 1907ല് ആലപ്പുഴയിലെ കൈനകരിയിൽ ജനിച്ച് 1977ൽ മരിച്ച കെ.കെ.നായര്.
ഐസിഎസ് ഉദ്യോഗസ്ഥനായിരുന്ന നായർ 1947ൽ ജോലിയുടെ ഭാഗമായി യു പിയിലെ ഗോണ്ടയിൽ എത്തിയത് മുതൽ ഹിന്ദുത്വ ആശങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. ബല്റാംപൂര് ഭരണാധികാരി മഹാരാജാ പതേശ്വരി പ്രസാദ് സിങ്, മഹന്ത് ദിഗ്വിജയ് നാഥ് എന്നിവരുമായി സുഹൃദ്ബന്ധം സ്ഥാപിച്ചതോടെ ഇത് ശക്തിപ്പെട്ടു. 'വിദേശാധിപത്യത്തില് നശിപ്പിക്കപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങള് തിരികെ പിടിക്കണ' മെന്ന വി.ഡി സര്വര്ക്കറുടെ ആശയം നടപ്പാക്കൽ ആയിരുന്നു ആദ്യ പടി.
1949ജൂണ് ഒന്നിന് ഫൈസാബാദിന്റെ ഡെപ്യൂട്ടികമ്മിഷണറും ജില്ലാ മജിസ്ട്രേ റ്റുമായി നിയമിതനായ കെ.കെ നായര്, സുഹൃത്തും ഫൈസാബാദ് സിറ്റി മജിസ്ട്രേട്ടുമായ ഗുരു ദത്തുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയിലൂടെയാണ് 1949 ഡിസംബര് 22 ന് ബാബറി മസ്ജിദിനുള്ളില് രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടത്.
അയോധ്യ ഉറങ്ങുകയായിരുന്ന ആ രാത്രി, രാമവിഗ്രഹവുമായെത്തിയവരെ നായര് അനുഗമിച്ചു എന്നു വരെ റിപ്പോര്ട്ടുകളുണ്ട്. പള്ളിയുടെ സമ്പൂര്ണ നിയന്ത്രണം വർഗീയവാദികൾ ഏറ്റെടുത്ത ശേഷം മാത്രമാണ് അങ്ങേയറ്റം പ്രകോപനപരമായ ഈ നടപടി ലഖ്‌നോവിലെ മേലധികാരകിളെ നായർ അറിയിച്ചത്. പൊലീസ് എത്തുമ്പോള് ഭജന ആലപിച്ചിരുന്നത് കെ.കെ.നായരുടെ ഭാര്യ ശകുന്തള നായരുടെ നേതൃത്വത്തിലായിരുന്നു!
വിഗ്രഹം നീക്കം ചെയാനും ഹിന്ദുക്കളെ അവിടെനിന്ന് ഒഴിപ്പിക്കാനും ആവശ്യപ്പെട്ട് യു പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തും പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവും നൽകിയ ഉത്തരവുകൾ നടപ്പാക്കാൻ വിസമ്മതിച്ച നായർ, സ്വന്തം നിലക്ക് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. രാമ വിഗ്രഹത്തിന് ദൈനംദിന പൂജാ കർമ്മങ്ങൾ നിർവഹിക്കാനായി സ്ഥിരം പുരോഹിതനെ നിയമിക്കാനും അയാളുടെ ശമ്പളം സ്റ്റേറ്റ് നൽകണമെന്നുമായിരുന്നു ഉത്തരവ്! ഇതിനു പുറമെ, ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ മുനിസിപ്പൽ കോർപറേഷന്റെ റിസീവർ ഭരണത്തിലാക്കുകയും ചെയ്തു.
നെഹ്റുവിന്റെ ഉത്തരവിനെ തുടർന്ന് നായരെ സസ്പെന്ഡ് ചെയ്തെങ്കിലും കോടതിയെ സമീപിച്ച് അദ്ദേഹം സർവീസിൽ തിരികെ കയറി. കെ.കെ നായരുടെ പിന്തുണ ഇല്ലായിരുന്നെങ്കില് രാമവിഗ്രഹം സ്ഥാപിക്കാനാകുമായിരുന്നില്ലെന്ന് നിരവധിയാളുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
1952ല് ഹിന്ദു മഹാസഭ സ്ഥാനാര്ഥിയായി ശകുന്തള നായര്
ഗോണ്ട മണ്ഡലത്തില് നിന്ന് ലോക്സഭയിലേക്കും 1962ല് ജനസംഘം ടിക്കറ്റില് കെ. കെ. നായർ യുപി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1967ല് ബഹ്റെയ്ച്ച് മണ്ഡലത്തില് നിന്ന് ജനസംഘം സ്ഥാനാർത്ഥിയായി ലോക്സഭയിലേക്കും ജയിക്കുകയുണ്ടായി നായർ.
ബാബരി മസ്ജിദിന് പുറമേ കാശിലെയും മഥുരയിലെയും പള്ളികൾ കൂടി സംഘപരിവാറിന്റെ ഉള്ളം കയ്യിൽ വച്ചുകൊടുക്കാൻ ഓവർടൈം പണിയെടുത്തുകൊണ്ടിരിക്കുകയാണ് കെ കെ മുഹമ്മദ്. അയോധ്യയിലേതിന് സമാനമായി ഹിന്ദുത്വ സംഘടനകള് അവകാശവാദമുന്നയിക്കുന്ന വരാണസിയിലെ ഗ്യാന്വാപി പള്ളിയും മഥുരയിലെ കോംപ്ലക്‌സും മുസ്ലീങ്ങള് വിട്ടുകൊടുക്കണമെന്നാണ് മംഗലൂരു ലിറ്റ് ഫെസ്റ്റിവലിലെ 'എക്‌സ്‌കവേറ്റിംഗ് ട്രൂത്ത്' എന്ന സെഷനില് പങ്കെടുത്ത് കെ.കെ. മുഹമ്മദിന്റെ ഏറ്റവും ഒടുവിലത്തെ ഉപദേശം.

VIDEO ആകാശത്ത് വിമാനത്തിന്റെ വിൻഡോ തകർന്നു, യാത്രക്കാർ ഭയന്നുവിറച്ചു, എമർജൻസി ലാൻഡിംഗ്

നിക്ഷേപ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമ കണ്ണൂരിൽ അറസ്റ്റിൽ; സംസ്ഥാനത്ത് ഭൂരിഭാഗം ഓഫീസുകളും പൂട്ടി

ഗൾഫിൽനിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു; ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേർ പിടയിൽ

ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാന് നിയോഗിക്കപ്പെട്ട ബി ബി ലാലിന്റെ സംഘത്തില് താനും ഉള്പ്പെട്ടിരുന്നുവെന്ന നുണ എഴുന്നള്ളിച്ചയാളാണ് ഇദ്ദേഹം. ബാബരി മസ്ജിദിന്റെ അടിയില് വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവുകള് കണ്ടെത്തിയിരുന്നതായി 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് നല്കിയ അഭിമുഖത്തിൽ കെ കെ മുഹമ്മദ് അവകാശപ്പെട്ടിരുന്നു.
എന്നാൽ, ബി ബി ലാലിന്റെ ഉല്ഖനനത്തില് തൂണുകളോ തൂണുകളുടെ തറകളോ കണ്ടെത്തിയെന്ന വാദം തെറ്റാണ്. ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ഒരു റിപോര്ട്ടിലും ഇതേക്കുറിച്ച് പറയുന്നില്ല
എ എസ് ഐ പ്രസിദ്ധീകരിച്ച ബി ബി ലാലിന്റെ റിപോര്ട്ടിലാവട്ടെ, കെ കെ മുഹമ്മദിന്റെ പേര് പോലും പരാമർശിക്കുന്നില്ല.
ഉല്ഖനനം നടന്നത് 1976 മുതല് 1979വരെയുള്ള വര്ഷങ്ങളിലാണ്. 1975ൽ ബിരുദാനന്തര ബിരുദം നേടിയ മുഹമ്മദ്‌ 1976-77ലാണ് ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയില് നിന്ന് പുരാവസ്തു ഗവേഷണത്തില് ഡിപ്ലോമ കരസ്ഥമാക്കിയത്. 1978ല് റിസര്ച്ച് അസിസ്റ്റന്റ് ആയി നിയമിതനായ അദ്ദേഹം 1979ലാണ് ഈ പദവിയിൽ സ്ഥിരപ്പെട്ടത്. ചരിത്ര ഡിപാര്ട്ട്‌മെന്റിലെ പുരാവസ്തു വിഭാഗത്തില് റിസര്ച്ച് അസിസ്റ്റന്റായി നിയമിതനായ അദ്ദേഹം ക്രമേണ അസിസ്റ്റന്റ് ആര്ക്കിയോളജിസ്റ്റായി മാറി. 1988 വരെ ഈ പദവിയില് ഉണ്ടായിരുന്ന കെ കെ മുഹമ്മദ് തുടര്ന്നാണ് ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയില് എത്തിയത്.
1976 മുതല് 79വരെ നടന്ന ബി ബി ലാലിന്റെ ഉല്ഖനന സംഘത്തില് അദ്ദേഹം എങ്ങനെയാണ് അംഗമാവുക? ഉല്ഖനന സമയത്ത് അദ്ദേഹം സംഭവ സ്ഥലം സന്ദര്ശിച്ചിരിക്കാനിടയുള്ള ഏക സാധ്യത വിദ്യാര്ഥിയെന്ന നിലയില് പ്രാക്ടിക്കലിന്റെ ഭാഗമായി ആയിരിക്കും. അത് മൂന്നോ നാലോ ദിവസത്തേക്കു മാത്രമുള്ളതാണ്. അതിനാൽ, ബി ബി ലാലിന്റെ സംഘത്തിലെ ഏക മുസ്ലിം അംഗമായിരുന്നു താന് എന്ന അദ്ദേഹത്തിന്റെ വാദം നുണയാണ്.
സര്വേ പൂര്ത്തിയാക്കി ബി ബി ലാല് റിപ്പോര്ട്ടും സമര്പ്പിച്ച് വര്ഷങ്ങള് കഴിഞ്ഞാണ് 'വിവാദ ഭൂമിയില് ഖനനവും പര്യവേക്ഷണവും നടത്തുന്നതിനിടെ പൗരാണിക ക്ഷേത്രാവശിഷ്ടങ്ങള് കണ്ടെടുക്കപ്പെട്ടിരുന്നു' എന്ന വെളിപ്പെടുത്തല് കെ കെ മുഹമ്മദ് നടത്തുന്നത്. എന്നാല്, അവശിഷ്ടങ്ങള് പരിശോധിച്ച ആര്ക്കിയോളജിക്കല് സര്വ്വേയിലെ മറ്റു ചില വിദഗ്ധര് പറഞ്ഞത്, കണ്ടെടുക്കപ്പെട്ട സാമ്പിളുകള് ഹൈന്ദവ ക്ഷേത്രാവശിഷ്ടങ്ങളാണോ എന്നുറപ്പിച്ചു പറയാനാകില്ല എന്നായിരുന്നു.
അയോധ്യയിലെ തര്ക്കമന്ദിരത്തിന്റെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്ത് എ.ഡി. 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളില് കണ്ടുവരാറുള്ള 'പൂര്ണ കലശം' കൊത്തിവച്ചിട്ടുണ്ടെന്നും അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് ഇതാണ് തെളിവെന്നും 'മാതൃഭൂമി ബുക്‌സ്' പ്രസിദ്ധീകരിച്ച 'ഞാനെന്ന ഭാരതീയന്' എന്ന ഇദ്ദേഹത്തിന്റെ ആത്മകഥയില് പറയുന്നുണ്ട്. കേരളീയര് മാത്രമല്ല ഇന്ത്യയിലെ മുഴുവന് ജനങ്ങളും വായിക്കേണ്ടതാണ് ഈ ആത്മകഥയെന്ന സര്ട്ടിഫിക്കറ്റ് നല്കിയതാവട്ടെ, സംഘപരിവാരത്തിന്റെ കണ്ണിലെ കൃഷ്ണമണിയായ ഹമീദ് ചേന്നമംഗല്ലൂരും.
കെ കെ നായർ ആരംഭിച്ച ഗൂഢ പദ്ധതിയുടെ പൂർത്തീകരണത്തിന് പരിശ്രമിക്കുന്ന കെ കെ മുഹമ്മദിനെ സംഘപരിവാർ കൊണ്ടു നടക്കുന്നുണ്ട്. ഇദ്ദേഹം മലയാളത്തിൽ മൊഴിയുന്നത് ക്ഷണ നേരം കൊണ്ടാണ് സംഘപരിവാർ പ്രൊഫൈലിലൂടെ ഇന്ത്യയൊട്ടുക്കും വ്യാപിക്കുന്നത്. 2019ൽ നാഗ്പൂരില് ആര് എസ് എസ് സ്ഥാപകന് ഡോ. കെ ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിരം സന്ദര്ശിച്ച് തന്റെ ഐക്യദാർഢ്യം കെ കെ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നല്ലോ.
 

Latest News